കോവിഡ് വ്യാപനം തടയാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു

ഇഫ്താര്‍ വിരുന്നുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം. യോഗങ്ങള്‍ കഴിവതും ഓണ്‍ലൈന്‍ ആക്കണം. എസി ഉള്ള സ്ഥലങ്ങളിലെ ആളുകളെ കുറയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നു.കോവിഡ് പടരുന്ന സാഹചര്യത്തില്‍ അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ സിവില്‍സപ്ലൈസും മില്‍മയും ചേര്‍ന്ന് ഹോം ഡെലിവറിസംവിധാനം ഒരുക്കാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന യോഗം നര്‍ദേശിച്ചു.വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. അതേസമയം ഇത് സംബന്ധിച്ച ഉത്തരവ് മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചശേഷമെ പുറപ്പെടുവിക്കൂ എന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.

Comments (0)
Add Comment