ക്രിക്കറ്റ് ലോകത്തെ ആശങ്കയിലാക്കി ഒരിക്കല്‍ കൂടി മരണ ബൗണ്‍സര്‍

സിംബാബ്‌വെക്കെതിരായ രണ്ടാം ടി20യില്‍ അന്താരാഷ്‌ട്ര അരങ്ങേറ്റത്തിനിറങ്ങിയ 20 വയസുകാരന്‍ പാക് പേസര്‍ അര്‍ഷാദ് ഇഖ്‌ബാലിന്‍റെ പന്തില്‍ തിനാഷെ കമുന്‍ഹുകാംവെയുടെ ഹെല്‍മറ്റിന്‍റെ പുറംപാളി പൂര്‍ണമായും ഊരിത്തെറിക്കുകയായിരുന്നു.മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 20 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 118 റണ്‍സ് നേടി.ഉടനടി നോണ്‍സ്‌ട്രൈക്കര്‍ മറുമാണിയും പാക് താരങ്ങളും കമുന്‍ഹുകാംവെയുടെ അരികില്‍ ഓടിയെത്തി. താരത്തിന് കണ്‍കഷന്‍ പ്രശ്‌നങ്ങളില്ല എന്നാണ് റിപ്പോര്‍ട്ട്.

Comments (0)
Add Comment