ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ സര്‍ക്കാര്‍

ഓഫീസുകളുടെ പ്രവര്‍ത്തനശേഷി കുറച്ചു. റസ്റ്ററന്റുകളില്‍ ഡൈനിങ് നിരോധിച്ചു. നഴ്‌സറി സ്‌കൂളുകളും സലൂണുകളും അടയ്ക്കും. പുതിയ നിയന്ത്രണങ്ങള്‍ വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്ലസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് വീണ്ടും കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ നിലവിലെ യാത്രാ, പ്രവേശന നയങ്ങള്‍ തുടരും.

1, വീടിന് പുറത്തിറങ്ങുമ്ബോള്‍ ഫെയ്‌സ് മാസ്‌ക്, ശാരീരിക അകലം പാലിക്കല്‍, ഇഹ്‌തെറാസില്‍ പ്രൊഫൈല്‍ നിറം പച്ച തുടങ്ങിയ വ്യവസ്ഥകള്‍ തുടരും.

2, സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ 50 ശതമാനം പേര്‍ മാത്രം ഓഫിസിലെത്തിയും 50 ശതമാനം പേര്‍ വീട്ടിലിരുന്നും ജോലി ചെയ്യണം. സൈന്യം, സുരക്ഷ, ആരോഗ്യ മേഖലയിലുള്ളവര്‍ക്ക് ഉത്തരവ് ബാധകമല്ല. ഓഫിസ് യോഗങ്ങള്‍ വെര്‍ച്വല്‍ വേദികളില്‍ നടത്താന്‍ ബുദ്ധിമുട്ടുള്ള സാഹചര്യത്തില്‍ മാത്രം പരമാവധി അഞ്ചു പേര്‍ മാത്രമുള്ള യോഗം ചേരാം.

3, പള്ളികളില്‍ ദിവസേനയുള്ള പ്രാര്‍ഥനകളും വെള്ളിയാഴ്ചകളിലെ ജുമാ നമസ്‌കാരവും തുടരും. പള്ളികളിലെത്തുന്നവര്‍ കോവിഡ് മുന്‍കരുതല്‍ പാലിക്കണം. 12 വയസ്സില്‍ താഴെയുള്ളവര്‍ക്ക് പള്ളികളില്‍ പ്രവേശനമില്ല. ശുചിമുറികളും അംഗശുദ്ധി വരുത്തുന്ന ഇടങ്ങളും അടഞ്ഞു കിടക്കും. റമസാനില്‍ തറാവീഹ് പ്രാര്‍ത്ഥന വിശ്വാസികള്‍ വീടുകളില്‍ നിര്‍വഹിക്കണം.

4, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ അടിയന്തര സേവനങ്ങള്‍ മാത്രം. 

Comments (0)
Add Comment