പോര്‍ച്ചുഗീസ് ക്ലബായ പോര്‍ട്ടോ ആണ് ക്വാര്‍ട്ടറില്‍ ആദ്യ പാദത്തില്‍ ചെല്‍സിയുടെ എതിരാളികള്‍. സ്പാനിഷ് വമ്ബന്മാരായ അത്ലാന്റിക്കോ മാഡ്രിഡിനെ ഇരുപാദങ്ങളിലുമായി 3-0 തോല്‍പിച്ചാണ് ചെല്‍സി ചാമ്ബ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. അതേസമയം ഏവരെയും ഞെട്ടിച്ചുകൊണ്ട് യുവന്റസിനെ പരാജയപ്പെടുത്തിയാണ് പോര്‍ട്ടോ ക്വാര്‍ട്ടര്‍ ബര്‍ത്തുറപ്പിച്ചത്.അതേസമയം, പ്രീമിയര്‍ ലീഗില്‍ ഏറ്റ കനത്ത പരാജയത്തിന്റെ ക്ഷീണം ഇതുവരെ ചെല്‍സിയെ വിട്ടുമാറിയിട്ടില്ല. പത്തൊന്‍പതാം സ്ഥാനത്തുള്ള വെസ്റ്റ് ബ്രോം പ്രീമിയര്‍ ലീഗിലെ വമ്ബന്മാരെ രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് തറപറ്റിച്ചത്. ടൂഹലിനും സംഘത്തിനും വിജയ വഴിയിലേക്ക് എത്താനാകുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത് . രാത്രി 12.30 നാണ് മത്സരം.