മുതിര്‍ന്ന സി പി എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്‍ കെ കെ രമയെ സന്ദര്‍ശിക്കുന്ന പഴയ ചിത്രങ്ങള്‍ പ്രചാരണത്തിന് ഉപയോഗിക്കുന്നതായാണ് പരാതി. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരിക്കുകയാണ് എല്‍ ഡി എഫ്.എന്നാല്‍ നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് സമയത്ത് വി എസ് അച്യുതാനന്ദന്‍ ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമയെ സന്ദര്‍ശിച്ചത് സി പി എമ്മിന് വലിയ തിരിച്ചടിയായിരുന്നു. അന്നത്തെ സന്ദര്‍ശനത്തിന്റെ ദൃശ്യങ്ങളാണ് ഇന്ന് ആര്‍ എം പി പ്രചാരണത്തിന് ഉപയോഗിക്കുന്നത്. ചിത്രങ്ങള്‍ ഫ്ലക്‌സ് ബോര്‍ഡുകളായി മണ്ഡലത്തിന്റെ പലയിടത്തും ഉപയോഗിക്കുന്നുണ്ടെന്നും ലഘുലേഖകളില്‍ ചിത്രത്തിനൊപ്പം വിദ്വേഷ പരാമര്‍ശങ്ങളുണ്ടെന്നുമാണ് എല്‍ ഡി എഫ് പരാതി. ഇത് സംഘര്‍ഷത്തിന് കാരണമായേക്കാമെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.