വാഹനവ്യൂഹം കടന്നു പോകുന്ന റോഡിലാണ് പെണ്‍കുട്ടി പൂവുമായി കാത്തു നിന്നിരുന്നത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.രാഹുലിന്റെ വാഹന വ്യൂഹം കടന്നു പോകുന്നതിനിടെ പെണ്‍കുട്ടി കൈയിലിരുന്ന പൂ ഉയര്‍ത്തിക്കാണിക്കുകയായിരുന്നു. കുറച്ചു മുമ്ബോട്ടു പോയ ശേഷം രാഹുലിന്റെ വാഹനം നിര്‍ത്തി. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചാടിയിറങ്ങി വാഹനത്തിന് മുമ്ബില്‍ നിലയുറപ്പിച്ചു. എന്നാല്‍ പെണ്‍കുട്ടിയെ അരികിലേക്ക് വിളിച്ച രാഹുല്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാതെ പൂ വാങ്ങി. അല്‍പ്പ നേരത്തിന് ശേഷം യാത്ര തുടരുകയും ചെയ്തു.