ദില്ലിയില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ച്ച കൂടി നീട്ടി

കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം .അതേസമയം ,ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആറു ദിവസത്തേക്കായിരുന്നു കഴിഞ്ഞ ആഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതുപ്രാകരം നാളെ ലോക്ക്ഡൗണ്‍ അവസാനിക്കേണ്ടതാണ്. എന്നാല്‍ രോഗികളുടെ എണ്ണവും മരണങ്ങളും കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ് .കഴിഞ്ഞ 24 മണിക്കൂറിനിടെ 357 പേരാണ് രാജ്യതലസ്ഥാനത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണനിരക്കാണിത്. 24,000ത്തിലധികം പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 1.77 ലക്ഷത്തിലേറെ രോഗികളും, 1500ലേറെ മരണങ്ങളും ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ദില്ലിയിലെ പല ആശുപത്രികളിലും ഇപ്പോഴും ഓക്സിജന്‍ ലഭ്യമല്ല. മുതിര്‍ന്ന ഡോക്ടര്‍മാര്‍ അടക്കം ഓക്സിജന്‍ എങ്ങനെയെങ്കിലും എത്തിച്ചുതരണമെന്ന അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിക്കൊണ്ടിരിക്കുകയാണ്

Comments (0)
Add Comment