ദോഹ: ട്രാഫിക് ബോധവത്കരണ പരിപാടികളുമായി ബന്ധപ്പെട്ടാണ് ഇതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിലെ ബോധവത്കരണ വിവര വകുപ്പ് ഡയറക്ടര്‍ കേണല്‍ മുഹമ്മദ് റാദി അല്‍ ഹജ്രി പറഞ്ഞു. ഖത്തര്‍ റേഡിയോയോട് സംസാരിക്കുകയായിരുന്നു അേദ്ദഹം. രജിസ്േട്രഷന് നടത്തുന്നതിന് പ്രത്യേക സമിതി രൂപവത്കരിക്കും. ‘മൈ ബിലവഡ് കണ്ട്രി ഗുഡ്മോണിങ്’എന്ന ജനപ്രിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.മോട്ടോര്‍ ബൈക്കുകള്‍ ഓടിക്കുന്നവരെ ലക്ഷ്യമിട്ട് അവരില്‍ ഗതാഗത അവബോധം വര്ധിപ്പിക്കേണ്ടതിെന്റ ആവശ്യകത ഏറെയാണ്. റോഡുകളില്‍ മോട്ടോര്‍ ബൈക്ക് ഓടിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. ഇത് റോഡ് അപകടങ്ങള്‍ക്കും ഗതാഗത നിയമ ലംഘനങ്ങള്‍ക്കും കാരണമാകുന്നതായും അദ്ദേഹം പറഞ്ഞു.രജിസ്ട്രേഷനും നമ്ബര്‍ പ്ലേറ്റുമുള്ള വാഹനമാണ് മോട്ടോര്‍ ബൈക്ക്. ഇതിനാല്‍ ട്രാഫിക് ലൈറ്റുകള്‍ക്കും റഡാറുകള്‍ക്കും അവയുമായി ബന്ധപ്പെട്ട ലംഘനങ്ങള്‍ പിടിച്ചെടുക്കാനാകും. സുരക്ഷിതമായ ഡ്രൈവിങ് പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് ട്രാഫിക് വകുപ്പ് നടത്തുന്നത്.രാജ്യത്ത് ഇരുചക്ര വാഹന വില്പനയില് വന്‍ മുന്നേറ്റമാണുള്ളതെന്നാണ് ആസൂത്രണ സ്ഥിതി വിവരക്കണക്ക് അതോറിറ്റിയുടെ കണക്കുകള്‍. ബൈക്കുകള്‍ കൂടിവരുകയാണ് നിരത്തുകളില്‍. ൈഡ്രവിങ് സ്കൂളുകളില്‍ നിന്നുള്ള വിവരമനുസരിച്ച് ഇരുചക്രവാഹന ലൈസന്‍സിനുള്ള ആവശ്യക്കാര്‍ കൂടുകയാണ്. കുറഞ്ഞ വരുമാനക്കാരായ ആളുകളും മധ്യവരുമാനക്കാരും സാഹസിക ൈഡ്രവിങ് ഇഷ്ടപ്പെടുന്ന ആളുകളും യുവാക്കള്‍ പ്രത്യേകിച്ചും മോേട്ടാര്‍ ൈസക്കിള്‍ ലൈസന്‍സിനായി കൂടുതലായി ഡ്രൈവിങ് സ്കൂളുകളില്‍ അപേക്ഷിക്കുന്നുണ്ട്. ഇടത്തരം വരുമാനമുള്ള ആളുകള്‍ രസകരമായ ൈഡ്രവിങ് അനുഭവത്തിനുവേണ്ടി മോേട്ടാര്‍ സൈക്കിള്‍ യാത്രയാണ് തെരഞ്ഞെടുക്കുന്നത്.ഇവര്‍ ആഡംബര ഇരുചക്ര വാഹനങ്ങള്‍ സ്വന്തമാക്കുകയാണ്. ഇത്തരക്കാരെ ഇപ്പോള്‍ ഖത്തറില നിരത്തുകളില്‍ ഏറെ കാണാനാകും. റസ്റ്റാറന്റുകള്‍, മറ്റു കമ്ബനികള്‍, ഡോര്‍ ടു ഡോര്‍ ഡെലിവറി നടത്തുന്ന സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള ജോലിക്കാരും മോേട്ടാര്‍ സൈക്കിള്‍ ലൈസന്‍സിനായി ൈഡ്രവിങ് സ്കൂളുകളെ ആശ്രയിക്കുന്നുണ്ട്. കാര്‍ പോലുള്ള ലൈറ്റ് വാഹനങ്ങളുടെ ലൈസന്‍സിനുള്ള ചെലവ്, പഠനത്തിനുള്ള ചെലവ്, പരിശീലന നടപടികളുടെ സങ്കീര്‍ണത എന്നിവ മോേട്ടാര്‍ സൈക്കിളിെന്റ കാര്യത്തില്‍ കുറവായതും ആളുകളെ കൂടുതല്‍ ആകര്‍ഷിക്കുന്നുണ്ട്. സൈക്കിള്‍ ഉപയോഗിക്കുന്നവര്‍ അടക്കം നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിക്കണമെന്നാണ് ഹമദ് േട്രാമ സെന്റര്‍ അധികൃതര്‍ പറയുന്നു. എച്ച്.എം.സിക്ക് കീഴിലുള്ള ഹമദ് േട്രാമാ സെന്ററിലെത്തുന്ന സൈക്കിള്‍ അപകടത്തിനിടെ തലക്ക് സാരമായി പരിക്കേല്‍ക്കുന്ന കേസുകളിലധികവും ഹെല്‍മറ്റ് ധരിക്കാത്തതിനാലാണ്. കഴിഞ്ഞകാലങ്ങളില്‍ ഇത്തരത്തില്‍ പരിക്കേറ്റവരിലധികവും 30 വയസ്സ് വരെയുള്ള ചെറുപ്രായക്കാരാണ്. ഇതില്‍തന്നെ 17 ശതമാനം നേപ്പാളില്‍ നിന്നുള്ളവരും 16 ശതമാനം സ്വദേശികളും 13 ശതമാനം ശ്രീലങ്കന്‍ സ്വദേശികളുമാണ്. ഇരുചക്രവാഹനവുമായി ബന്ധപ്പെട്ട േട്രാമാറ്റിക് ഇഞ്ചുറി സംബന്ധിച്ച് നടത്തിയ പഠനങ്ങള്‍ ഹെല്‍മറ്റ് ധരിക്കല്‍ നിര്‍ബന്ധമാണെന്ന് തെളിയിക്കുന്നുണ്ട്.ബൈസിക്കിള്‍ ഇഞ്ചുറി കേസുകളില്‍ 87 ശതമാനവും മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ചാണ്. 20 വയസ്സിന് താഴെയുള്ള രോഗികള്ക്കധികവും സൈക്കിളില്‍ നിന്നുള്ള വീഴ്ചയിലാണ് പരിക്കേറ്റിരിക്കുന്നത്. ഹെല്‍മറ്റില്ലാതെ സൈക്കിള്‍ ഓടിച്ച് പരിക്കേറ്റവരാണ് അധികം. ഇതില്‍ 40 ശതമാനം പേര്‍ക്കും തലക്ക് സാരമായ ശസ്ത്രക്രിയ വേണ്ടിവന്നുവെന്നും മെഡിക്കല്‍ അധികൃതര്‍ പറയുന്നു.