അബുദാബി: കോവിഡ് ചികിത്സയിലായിരുന്ന 2,321 പേര്‍ രോഗമുക്തരായപ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മൂന്ന് മരണങ്ങള്‍ കൂടി പുതിയതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,44,357 കൊവിഡ് പരിശോധനകളാണ് നടത്തിയിരിക്കുന്നത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 4,65,939 പേര്‍ക്ക് യുഎഇയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 4,50,111 പേരാണ് രോഗമുക്തരായത്. 1,502 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. നിലവില്‍ രാജ്യത്ത് 14,326 രോഗികളാണുള്ളതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 3.8 കോടിയിലധികം പരിശോധനകളാണ് ഇതുവരെ നടത്തിക്കഴിഞ്ഞത്.