രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ മൂന്നരലക്ഷത്തിലേക്ക്, മരണം 2,624; ആകെ രോഗികള്‍ 1.66 കോടിയായി

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,46,786 പേര്‍ക്കാണ് കൊവിഡ് പോസിറ്റീവായത്. കൊവിഡ് മഹാമാരി ആരംഭിച്ചതിനുശേഷം ലോകത്ത് ഒരു രാജ്യത്തുണ്ടാവുന്ന ഏറ്റവും കൂടിയ പ്രതിദിന രോഗബാധയാണിത്. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് രാജ്യത്തെ കൊവിഡ് കേസുകള്‍ മൂന്നുലക്ഷം കടക്കുന്നത്.മൂന്നുദിവസംകൊണ്ട് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 9.94 ലക്ഷം പേര്‍ക്കാണ്. കൊവിഡ് ബാധിച്ച്‌ ഒരുദിവസം മാത്രം 2,624 പേര്‍ മരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണനിരക്കാണിത്. നാലുദിവസമായി രണ്ടായിരത്തിന് മുകളിലാണ് മരണവും. ആകെ 1,89,544 പേരാണ് ഇന്ത്യയില്‍ കൊവിഡ് പിടിപെട്ട് മരണത്തിന് കീഴടങ്ങിയിട്ടുള്ളത്. ഇതുവരെ 1,38,67,997 പേരുടെ രോഗമാണ് ഭേദമായത്.24 മണിക്കൂറിനിടെ 2,19,838 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. 25,52,940 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുകയാണ്. ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 1,66,10,481 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 3,32,730 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 13,83,79,832 പേര്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചു. സ്ഥിതി രൂക്ഷമായ ഡല്‍ഹിയിലും മഹാരാഷ്ട്രയിലും ഒരുദിവസം ഏറ്റവും കൂടുതല്‍ മരണങ്ങള്‍ രേഖപ്പെടുത്തി. മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 773 കൊവിഡ് മരണങ്ങള്‍ രേഖപ്പെടുത്തി. ഡല്‍ഹിയില്‍ 348 പേരാണ് മരിച്ചത്.

Comments (0)
Add Comment