റയല്‍ മാഡ്രിഡ് മിഡ്ഫീല്‍ഡര്‍ ലൂക്ക മോഡ്രിച്ച്‌ ഒരു വര്‍ഷം കൂടി റയല്‍ മാഡ്രിഡില്‍ തുടരും

താരവും ക്ലബും തമ്മില്‍ പുതിയ കരാറില്‍ ഒപ്പുവെച്ചു. പുതിയ കരാര്‍ പ്രകാരം മോഡ്രിച്ച്‌ 2022 വരെ റയലില്‍ തുടരും. നിലവില്‍ കോവിഡ് വരുത്തിവെച്ച സാമ്ബത്തിക പ്രതിസന്ധി കാരണം താരത്തിന്റെ വാര്‍ഷിക വരുമാനത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്. ഈ സീസണില്‍ താരം പുറത്തെടുത്ത മികച്ച പ്രകടനമാണ് ഒരു വര്‍ഷം കൂടി താരത്തെ ക്ലബില്‍ നിലനിര്‍ത്താന്‍ റയല്‍ മാഡ്രിഡ് തീരുമാനിച്ചത്.ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമായ ടോട്ടന്‍ഹാമില്‍ നിന്ന് 2021 ലാണ് മോഡ്രിച് റയല്‍ മാഡ്രിഡില്‍ എത്തുന്നത്. റയലിനുവേണ്ടി 383 മത്സരങ്ങള്‍ കളിച്ച മോഡ്രിച് 26 ഗോളുകളും 61 അസിസ്റ്റുകളും നേടിയിട്ടുണ്ട്. കൂടാതെ നാല് ചാമ്ബ്യന്‍സ് ലീഗ് കിരീടവും രണ്ട് ലാ ലീഗ കിരീടവും നേടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. 2018 ല്‍ റയല്‍ മാഡ്രിഡിനൊപ്പം ചാമ്ബ്യന്‍സ് ലീഗ് കിരീടവും ക്രോയേഷ്യയെ ലോകകപ്പ് ഫൈനലില്‍ എത്തിക്കുന്നതിലും പങ്കുവഹിച്ച താരത്തിന് ബലോണ്‍ ഡി ഓര്‍ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

Comments (0)
Add Comment