വേൾഡ് പ്രവാസി മലയാളി അസ്സോസിയേഷനിലൂടെ പ്രവാസം

വേൾഡ് പ്രവാസി മലയാളി അസ്സോസിയേഷനിലൂടെ പ്രവാസം – ഒരു സമകാലിക വീക്ഷണം എന്ന വിഷയത്തെ ആസ്പദമാക്കി, പ്രസക്ത മനുഷ്യാവകാശ പ്രവർത്തകനും, 2019 ലെ ഡോ : എ പി ജെ അബ്‌ദുൾകലാം അവാർഡ് ജേതാവുമായ Dr: ഉബൈസ് സൈനുലബ്ദ്ധീൻ പ്രവാസികളോട് സംവദിക്കുന്നു. ഏപ്രിൽ 9 വെള്ളിയാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 7 മണിക്ക് WPMA യുടെ ഫേസ്ബുക് പേജിലൂടെയാണ് അദ്ദേഹം സംസാരിക്കുക.ആംനെസ്റ്റി ഇന്റർനാഷനലിന്റെ ആജീവനാന്ത അംഗമായ ഡോ : ഉബൈസ് സൈനുലബ്ദ്ധീൻ ലോകമറിയുന്ന സ്വതന്ത്ര മനുഷ്യാവകാശ പ്രവർത്തകനാണ്. 1988 മുതൽ ശ്രീലങ്കയിൽനിന്നുള്ള തമിഴ് അഭ്യർത്ഥികളുടെയും പാകിസ്താനിൽനിന്നുള്ള ഇന്ത്യൻ അഭ്യർത്ഥികളുടെയും മാൻമ്യാറിൽ നിന്നുള്ള റോഹിങ്ക്യൻ അഭ്യർത്ഥികളുടെയും അവകാശങ്ങൾക്കായി മുന്നിരയിൽനിന്നു പോരാടുന്ന അദ്ദേഹം, “ഉബൈസ് സൈനുലബ്ദ്ധീൻ പീസ് ഫൗണ്ടേഷൻ്റെ” ചെയർമാനും ഫൗണ്ടറും, കൂടാതെ ഗ്ലോബൽ സിറ്റിസൺഷിപ് യൂണിയൻറെ റീജണൽ കോർഡിനേറ്ററും കൂടെയാണ്.ലോകജനതയുടെ ഒരുപിടി അവാർഡുകളും ആദരവുകളും ഏറ്റുവാങ്ങി എന്നും അഭയാർഥികളുടെ സ്വരമായി നിലകൊള്ളുന്ന അദ്ദേഹം വേൾഡ് പ്രവാസി മലയാളി അസോസിൻറെ ഫേസ്ബുക്ക് പേജിലൂടെ സംവദിക്കുന്നതിന് സാക്ഷ്യംവഹിക്കുവാൻ ലോകത്തിലെ എല്ലാ പ്രവാസി സുഹൃത്തുകളോടും അഭ്യർത്ഥിക്കുന്നു.എന്ന്, സെക്രട്ടറിഹനീഫ. World Pravasi Malayali Association (WPMA)Reg No PKD/CA/254/2020 *Facebook Page Link ⬇️*https://www.facebook.com/worldpravasimalayaliassociationwpma/

https://fb.watch/4L3NAbOKbU/

Comments (0)
Add Comment