വൈറലായി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളുടെ 30 സെക്കന്‍ഡ് മാത്രമുള്ള ഒരു ഡാന്‍സ്:ജാനകിയും നവീനും ആണ് താരങ്ങള്‍.

വിശ്രമസമയത്ത് എടുത്ത ഒരു മനോഹരമായ ഡാന്‍സ് വീഡിയോ.മാനന്തവാടി സ്വദേശിയായ നവീന്‍ റസാക്കും തിരുവനന്തപുരം സ്വദേശിയായ ജാനകി ഓം കുമാറും ചേര്‍ന്നുള്ള സ്റ്റെപ്പുകളാണ് വൈറലായത്..റാ റാ റാസ്പുടിന്‍… ലവര്‍ ഓഫ് ദ് റഷ്യന്‍ ക്വീന്‍… എന്ന ബോണി എം. ബാന്‍ഡിന്റെ പാട്ടിനാണ് വിദ്യാര്‍ത്ഥികള്‍ ചുവടുവയ്ക്കുന്നത്.തൃശൂര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളായ ജാനകിയും നവീനുമാണ് ഡ്യൂട്ടിക്കിടെ വീണു കിട്ടിയ ഇടവേളയില്‍ വീഡിയോ ചെയ്യുകയായിരുന്നു.മുപ്പത് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോയ്ക്ക് കാഴ്ചക്കാരുടെ എണ്ണം കുതിച്ചുയരുകയാണ്.നേഴ്‌സ്മാര്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍ എന്നിവരുടെ ഡാന്‍സും പാട്ടുകളും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.ഇനിയും ഇത്തരം വീഡിയോ പ്രതീക്ഷിക്കുന്നു എന്നാണ് ആളുകള്‍ പലരും കമന്റ് ചെയ്തിരിക്കുന്നത്

Comments (0)
Add Comment