സൈബീരിയയില്‍ നിന്നും കണ്ടെടുത്ത 3000 വര്‍ഷം പഴക്കമുള്ള പടയാളികളെയും കുതിരകളെയും ക്ലോണ്‍ ചെയ്യണമെന്ന് അവിടുത്തെ മണ്ണില്‍ നിന്നും ഡി എന്‍ എ കിട്ടുകയാണെങ്കില്‍ അത്തരത്തിലൊരു പരീക്ഷണം നടത്തുന്നത് നന്നായിരിക്കും എന്നാണു മന്ത്രിയുടെ അഭിപ്രായം. സൈബീരിയയില്‍, തുവയിലെ രാജാക്കന്മാരുടെ താഴ്‌വര എന്നറിയപ്പെടുന്ന പ്രദേശത്താണ് നാടോടികളായ യോദ്ധാക്കളുടെയും അവരുടെ കുതിരകളെയും അടക്കം ചെയ്തിരിയ്ക്കുന്ന പുരാതന തുനുഗ് ശ്മശാനമുള്ളത്. മൂന്നുവര്‍ഷം മുന്‍പ് തന്നെ സ്വിസ് പുരാവസ്തുഗവേഷകരുടെ സഹായത്തോടെ സെര്‍ജി ഷോയിഗു, ഈ പ്രദേശം ഖനനം ചെയ്യുന്നതിനുള്ള നടപടികളാരംഭിച്ചിരുന്നു. ” ഇവിടെ നിന്നും ഡി എന്‍ എ പോലുള്ള ജൈവവസ്തുക്കള്‍ ലഭിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു” എന്നാണ് പുതിനുമായി ഏറ്റവും അടുത്ത ബന്ധമുള്ള സെര്‍ജി ഷോയിഗു മാധ്യമങ്ങളോട് പറഞ്ഞത്.