സ്വകാര്യ മേഖലയില്‍ വില്‍പന തുടങ്ങുന്നതോടെ കൊവിഡ് വാക്‌സിന്റെ വില കുത്തനെ ഉയരും

വാക്‌സിന്റെ ഒരു ഡോസിന് 700 രൂപ മുതല്‍ 1000 രൂപവരെ വില വന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്. കമ്ബനികളുടെ ലാഭം ഉള്‍പ്പെടെയുള്ള വിലയാണിത്. വില സംബന്ധിച്ചുള്ള സര്‍ക്കാരിന്റെ ഉത്തരവിനായി കാത്തിരിക്കുകയാണ് മരുന്നു കമ്ബനികള്‍.മെയ് ഒന്നിനുമുമ്ബ് വിപണിവിലയും സര്‍ക്കാരുകള്‍ക്ക് നല്‍കുന്ന വിലയും നിര്‍മാതാക്കള്‍ പ്രഖ്യാപിക്കേണ്ടിവരും. നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ കുറഞ്ഞ വിലയിലാണ് വാക്സിന്‍ വാങ്ങുന്നത്.കൊവീഷീല്‍ഡ് വാക്‌സിന് 1000 രൂപ സ്വകാര്യ വിപണിയില്‍ നല്‍കേണ്ടി വരും. നിലവില്‍ ഈ വാക്‌സിന് സര്‍ക്കാര്‍ നല്‍കുന്നത് 150 രൂപയാണ്. നവീനമായ ശീതീകരണ ശൃംഖല ആവശ്യമുള്ളതിനാല്‍ വിദേശ വാക്സിനുകളുടെ വില ഇതിലും കൂടിയേക്കാം. വിപണിയില്‍ വാക്സിന്‍ കമ്ബനികള്‍ നിശ്ചയിക്കുന്ന വിലയില്‍ സര്‍ക്കാര്‍ നിയന്ത്രണം ഉണ്ടാകാനുമിടയുണ്ട്.

Comments (0)
Add Comment