സൗദി അറേബ്യയില്‍ ചികിത്സയിലുള്ള കോവിഡ് രോഗികളില്‍ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 1034 ആയി

വെള്ളിയാഴ്ച പുതുതായി 964 രോഗികളും 918 രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് അകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 4,03,106 ഉം ആകെ രോഗമുക്തരുടെ എണ്ണം 3,87,020 ഉം ആയി. ചികിത്സയിലുണ്ടായിരുന്നവരില്‍ 10 പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് ആകെ മരണസംഖ്യ 6,801 ആയി.വിവിധ ആശുപത്രികളിലും മറ്റുമായി 9,285 പേര്‍ ചികിത്സയിലുണ്ട്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.68 ശതമാനവുമാണ്. നിലവിലെ രോഗികളില്‍ പകുതിയും റിയാദ് പ്രവിശ്യയിലാണ്. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 402, മക്ക 215, കിഴക്കന്‍ പ്രവിശ്യ 157, മദീന 39, അസീര്‍ 36, അല്‍ ഖസീം 23, തബൂക്ക് 19, ഹാഇല്‍ 18, ജീസാന്‍ 15, വടക്കന്‍ അതിര്‍ത്തി മേഖല 12, അല്‍ബാഹ 11, നജ്റാന്‍ 10, അല്‍ ജൗഫ് 7.

Comments (0)
Add Comment