ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ മാറ്റിയ തീരുമാനം മികച്ചതെന്ന് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും

നിശ്ചയിച്ചിരുന്ന ഷെഡ്യൂള്‍ പ്രകാരം ഇന്ന് ആരംഭിച്ച്‌ മേയ് 15 വരൈയാണ് പ്രാക്ടിക്കലിനു സമയം നല്‍കിയത്. എന്നാല്‍ പ്രാക്ടിക്കലിന് മുന്നോടിയായ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും കഴിഞ്ഞിരുന്നില്ല.പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് മുമ്ബ് പല സ്‌കൂളുകളിലും കുട്ടികളെ വിളിപ്പിച്ചെങ്കിലും കൊവിഡ് വ്യാപനം കാരണം വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ആശങ്കയിലായിരുന്നു.പ്രാക്ടിക്കല്‍ നടക്കണമെങ്കില്‍ അദ്ധ്യാപകര്‍ കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കേണ്ടതും അവരുടെ പ്രാക്ടിക്കല്‍ ബുക്കുകള്‍ പരിശോധിച്ച്‌ ഒപ്പുവയ്‌ക്കേണ്ടതുമുണ്ട്. ഇത്തരംജോലികള്‍ പല സ്‌കൂളുകളിലും നടന്നിട്ടില്ല. ഇന്നലെ വരെ പരീക്ഷാകാലമായിരുന്നതിനാല്‍ അദ്ധ്യാപകര്‍ പരീക്ഷാ ഡ്യൂട്ടി കഴിഞ്ഞ് ഇന്നു മാത്രമേ എത്തുകയുള്ളൂ.സയന്‍സ് വിഷയങ്ങള്‍ക്കു പുറമേ കണക്ക്, അക്കൗണ്ടന്‍സി, കമ്ബ്യൂട്ടര്‍ സയന്‍സ്, കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവയ്ക്കും പ്രാക്ടിക്കലുണ്ട്. ലാബുകളിലെ സൗകര്യങ്ങള്‍ അടക്കം പരിഗണിച്ചു കുട്ടികളെ ബാച്ചുകളായി തിരിച്ചാണ് പരീക്ഷയ്ക്ക് അയയ്ക്കുന്നത്. ഒരേ ഉപകരണം ഒരേ ദിവസം ഒന്നിലധികം കുട്ടികള്‍ ഉപയോഗിക്കേണ്ടിവരും. നിലവിലുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു മാത്രമേ പരീക്ഷ നടത്താനാകൂവെന്ന് അദ്ധ്യാപകരും പറയുന്നു.
ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ നിയന്ത്രണങ്ങള്‍ക്കു വിധേയമായി ജനുവരി മുതലാണ് സ്‌കൂളുകളില്‍ ആരംഭിച്ചത്. പാഠഭാഗങ്ങളിലെ സംശയങ്ങള്‍ തീര്‍ത്തുപോയതല്ലാതെ പ്രാക്ടിക്കല്‍ ക്ലാസുകള്‍ ഇക്കുറി കുട്ടികള്‍ക്കു ലഭിച്ചിട്ടില്ല. പല സ്‌കൂളുകളിലെയും ലാബുകള്‍ കഴിഞ്ഞ ഒരു വര്‍ഷമായി അടച്ചിട്ടിരിക്കുകയാണ്. മാര്‍ച്ചില്‍ പരീക്ഷ പൂര്‍ത്തിയാക്കി പ്രാക്ടിക്കല്‍ ക്ലാസിനു പിന്നീടു സമയം ലഭിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ആ പരീക്ഷ മാറ്റിയതോടെ പ്രാക്ടിക്കല്‍ താളംതെറ്റുകയായിരുന്നു.

Comments (0)
Add Comment