അജിത്തിന്റെ തമിഴ് ചിത്രം വേതാളം തെലുങ്കില്‍ എത്തുന്നു

ചിരംഞ്ജീവിയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മെഹര്‍ രമേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മറ്റു താരങ്ങളെ തീരുമാനിച്ചിട്ടില്ല. കൊരട്ല ശിവ സംവിധാനം ചെയ്യുന്ന ആചാര്യയുടെ ചിത്രീകരണം ചിരം‌ഞ്ജീവി പൂര്‍ത്തിയാക്കിയിട്ടുണ്ട്. താരം ഇനി അഭിനയിക്കുന്നത് വേതാളം തെലുങ്ക് പതിപ്പിലാണ്. 2015ല്‍ ശിവ തിരക്കഥ എഴുതി സംവിധാനം ചെയ്ത വേതാളം അജിത്തിന്റെ മികച്ച ചിത്രങ്ങളുടെ നിരയിലാണ്. ബോക്സോഫീസിലും വലിയ നേട്ടം കൈവരിച്ചു. ലക്ഷമി മേനോന്‍, ശ്രുതി ഹാസന്‍ എന്നിവരായിരുന്നു നായികമാര്‍. രാഹുല്‍ദേവ്, കബീര്‍ ദുഹാന്‍ സിംഗ്, സൂരി എന്നിവരാണ് മറ്റു താരങ്ങള്‍.

Comments (0)
Add Comment