അഞ്ച് വര്‍ഷത്തിനകം 20 ലക്ഷം പേര്‍ക്ക് തൊഴില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് ഊന്നല്‍ നല്‍കി ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​റിന്‍റെ ആദ്യ ന​യ​പ്ര​ഖ്യാ​പ​നം

ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ക്ഷേമ വികസന പദ്ധതികള്‍ നിലനിര്‍ത്തുമെന്നും അദ്ദേഹം അറിയിച്ചു.6.6%സാമ്ബത്തിക വളര്‍ച്ചയാണ് ഈ വര്‍ഷത്തെ സര്‍ക്കാര്‍ ലക്ഷ്യം. എന്നാല്‍ കോവിഡ് രണ്ടാം തരംഗം പ്രതികൂലമായി ബാധിക്കുന്നു. റവന്യു വരുമാനത്തില്‍ കുറവ് ഉണ്ടായേക്കാം. സാമ്ബത്തിക വളര്‍ച്ച കൈവരിക്കാനുള്ള ശ്രമങ്ങള്‍ക്ക് കോവിഡ് ഭീഷണി ഉയര്‍ത്തുന്നു.പ്രതിസന്ധിയിലും സര്‍ക്കാര്‍ജീവനക്കാരുടെ ശമ്ബളം വര്‍ദ്ധിപ്പിച്ചു. 5 വര്‍ഷത്തിനുള്ളില്‍ 20 ലക്ഷം പേര്‍ക്ക്‌ തൊഴില്‍.മികവിന്റെ കേന്ദ്രങ്ങള്‍ സൃഷ്‌ടിക്കും. ഭൂരഹിതര്‍ക്കെല്ലാം ഈ സര്‍ക്കാരിന്റെ കാലത്ത്‌ ഭൂമി നല്‍കും.സൗജന്യ കോവിഡ് വാക്സിന്‍ വിതരണത്തിനായി 1000 കോടി ചെലവാക്കുമെന്നും വാക്സിന്‍ വാങ്ങുന്നതിന് ആഗോള ടെണ്ടറിന് നടപടിയായെന്നും ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ്​ മു​ഹ​മ്മ​ദ്​ ഖാ​ന്‍റെ പ്രസംഗത്തില്‍ വ്യക്തമാക്കി.കെ ഫോണ്‍ പദ്ധതി സമയ ബന്ധിതമായി നടപ്പാക്കും. കെ ഫോണ്‍ ഉള്‍പ്പടെയുള്ള പദ്ധതികള്‍ സംസ്ഥാനത്തിന്റെ ഗതി മാറ്റും.വൈഫൈ സംസ്‌ഥാനത്ത്‌ വിപുലമാക്കും. പാവപെട്ടവര്‍ക്ക്‌ വൈഫൈ സൗജന്യമായി നല്‍കും.ഇന്‍ഫോ പാര്‍ക്കും ടെക്‌നോ പാര്‍ക്കും വികസിപ്പിക്കും. ബഹുരാഷ്‌രട ഐ ടി കമ്ബനികള്‍ ഐടി മേഖലയിലേക്ക്‌ വരുന്നു.ഉന്നത വിദ്യാഭ്യാസത്തെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുംനാനൂറ് കോടി രൂപ ചിലവു വരുന്ന ഭക്ഷ്യകിറ്റുകള്‍ 19 ലക്ഷം കുടുംബങ്ങള്‍ക്ക് നല്‍കി. ആരോഗ്യ മേഖലയിലെ സമഗ്ര പാക്കേജിനായി 1,000 കോടി രൂപ മാറ്റിവെച്ചു.സ്‌കൂളുകളും കോളേജ് കാമ്ബസുകളും ലഹരിമുക്തമാക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. നിലവില്‍ 5741 ആന്റി ഡ്രഗ് ക്ലബ്ബുകള്‍ കോളേജുകളിലും സ്‌കൂളുകളിലുമായി പ്രവര്‍ത്തിക്കുന്നുണ്ട്. ആന്റി ഡ്രഗ് ക്ലബുകള്‍ എല്ലാ സ്വകാര്യ-പൊതുമേഖലാ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കും.കുടുംബശ്രീ വഴി 2,000 കോടി രൂപയുടെ വായ്പ നല്‍കി. പെന്‍ഷന്‍ ഉള്‍പ്പെടെയുള്ളവ കുടിശ്ശിക തീര്‍പ്പാക്കാനായി 14,000 കോടി രൂപ മാറ്റിവെച്ചു.വായ്പ പരിധി ഉയര്‍ത്തണം എന്ന ആവശ്യം കേന്ദ്രം അംഗീകരിക്കുന്നില്ല, ഇത് ഫെഡറലിസത്തിന് യോജിക്കുന്നതല്ല. സഹകരണ മേഖലയിലെ കേന്ദ്രനയങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണ്.കര്‍ഷകരുടെ വരുമാനത്തില്‍ 50ശതമാനം ഉയര്‍ച്ച ഉറപ്പാക്കും. കൃഷിഭവനുകള്‍ സ്‌മാര്‍ട്ടാക്കും. കൂടുതല്‍ വിളകള്‍ക്ക് താങ്ങുവില ഏര്‍പ്പെടുത്തും. വെസ്റ്റ് കോസ്റ്റ് കനാല്‍ വഴിയുള്ള ജല ഗതാഗത പദ്ധതി വേഗത്തില്‍ ആക്കും.മൊബൈല്‍ റേഷന്‍ കടകള്‍ കൂടുതല്‍ വ്യാപിപ്പിക്കും. മുതലപൊഴി ചെല്ലാനം ഹാര്‍ബറുകര്‍ ഈ വര്‍ഷം യാഥാര്‍ത്ഥമാക്കും.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ ഉള്‍പ്പെടെ മുന്നോട്ടുവന്നു. ആശുപത്രികളില്‍ ഐ.സി.യു. ബെഡ്ഡുകളും വെന്റിലേറ്ററുകളും ഓക്‌സിജന്‍ വിതരണവും വര്‍ധിപ്പിച്ചു.ഒന്നാം കോവിഡ് തരംഗത്തെ കൈകാര്യം ചെയ്യുന്നതില്‍ ജില്ലാ ഭരണകൂടങ്ങളും തദ്ദേശ ഭരണകൂടങ്ങളും നിര്‍ണായക പങ്കുവഹിച്ചു. താഴെത്തട്ടില്‍ ഉള്ളവരുടെ ഉന്നമനം ലക്ഷ്യം ഇട്ടുള്ള നയ പരിപാടികള്‍ തുടരും.സംസ്ഥാനത്തെ എല്ലാ കൃഷി ഭവനുകളും സ്മാര്‍ട്ട് കൃഷി ഭവനുകളാക്കും.കേരള കാര്‍ഷിക സര്‍വകലാശാലയില്‍നിന്നും മറ്റ് ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളില്‍നിന്നുമുള്ള ഗവേഷണഫലങ്ങള്‍ പൂര്‍ണമായും ഉത്പാദന വര്‍ധനയ്ക്കായി ഉപയോഗപ്പെടുത്തും.അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ കര്‍ഷകരുടെ വരുമാനം 50% വര്‍ധിപ്പിക്കും. കര്‍ഷകര്‍ക്കുള്ള വെറ്ററിനറി സേവനങ്ങള്‍ക്കായി 152 ബ്ലോക്ക് പഞ്ചായത്തുകളിലും ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തുംയുവസംരംഭകരെയും സേവനദാതാക്കളെയും ലക്ഷ്യമിട്ട് 25 കോര്‍പറേറ്റീവ് സൊസൈറ്റികള്‍ രൂപവത്കരിക്കും. പാഡി കോഓപ്പറേറ്റീവ് സൊസൈറ്റി രൂപവത്കരിക്കും.പാലക്കാട് മാതൃകയില്‍ രണ്ട് ആധുനിക റൈസ് മില്ലുകള്‍ സ്ഥാപിക്കും. കേരളത്തിലെ നവോത്ഥാന നായകരുടെ പേരില്‍ ജില്ലകളില്‍ ഒന്നുവീതം കള്‍ച്ചറല്‍ കോംപ്ലക്‌സുകള്‍ നിര്‍മിക്കും.കേരള കള്‍ച്ചറല്‍ മ്യൂസിയം സ്ഥാപിക്കും. സാംസ്‌കാരിക പരിപാടികള്‍ക്കായി പ്രാദേശിക സാസ്‌കാരിക കേന്ദ്രങ്ങള്‍ ഒരുക്കും. ഇലക്‌ട്രോണിക് ഫയല്‍ പ്രൊസസിങ് സമ്ബ്രദായം എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും നടപ്പാക്കുംഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ് കേരളയെ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ്, ഇന്നോവേഷന്‍ ആന്‍ ടെക്‌നോളജിയാക്കി മാറ്റും.വിമുക്തി മിഷനും സര്‍ക്കാര്‍ ആശുപത്രികളും സംയുക്തമായി 14 വിമുക്തി ഡീഅഡിക്ഷന്‍ സെന്ററുകള്‍ സ്ഥാപിച്ചു. ഇതുവരെ 44,673 പേര്‍ ഈ ഡീഅഡിക്ഷന്‍ സെന്ററുകളില്‍ ചികിത്സ തേടിയിട്ടുണ്ട്.വാര്‍ഡ് മെമ്ബറോ കൗണ്‍സിലറോ ണ്‍വീനര്‍ ആയിട്ടുള്ള വിമുക്തി ജാഗ്രതാ സമിതികള്‍ രൂപവത്കരിക്കും.മെയ്‌ 31, ജൂണ്‍ 1, 2 തിയതികളില്‍ ഗവര്‍ണറുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയും 3ന്‌ സര്‍ക്കാര്‍ കാര്യവും നടക്കും.നാലിന്‌ പുതുക്കിയ സംസ്‌ഥാന ബജറ്റും വോട്ട്‌ ഓണ്‍ അക്കൗണ്ടും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കും. 7, 8, 9 തിയതികളില്‍ ബജറ്റിനെ കുറിച്ച്‌ പൊതു ചര്‍ച്ച നടക്കും. 10 നാണ്‌ വോട്ട്‌ ഓണ്‍ അക്കൗണ്ട്‌. 11ന്‌ സര്‍ക്കാര്‍ കാര്യങ്ങളും അനൗദ്യോഗിക കാര്യങ്ങളും നടക്കും. 14ന്‌ ധനവിനിയോഗ രണ്ടാംനമ്ബര്‍ ബില്‍ പരിഗണിച്ച്‌ സഭ അനിശ്‌ചിത കാലത്തേക്ക്‌ പിരിയും.

Comments (0)
Add Comment