അ​ജ്മാ​നി​ലെ ടാ​ക്സി​ക​ള്‍ ഇ​നി കൂ​ടു​ത​ല്‍ സ്​​മാ​ര്‍​ട്ട്​

എ​ല്ലാ ടാ​ക്​​സി​ക​ളെ​യും ട്രാ​ക്ക്​ ചെ​യ്യു​ന്ന സം​വി​ധാ​ന​മാ​ണ്​ ഏ​ര്‍​പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. യാ​ത്ര​ക്കാ​രു​ള്ള​തും യാ​ത്ര റ​ദ്ദ് ചെ​യ്ത​തും ആ​ളി​ല്ലാ​തെ യാ​ത്ര​ചെ​യ്യു​ന്ന​തു​മെ​ല്ലാം നി​രീ​ക്ഷി​ക്ക​പ്പെ​ടും. യാ​ത്ര​ക്കാ​ര്‍ ക​യ​റു​ന്ന​ത് സെ​ന്‍​സ​റു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ അ​ട​യാ​ള​പ്പെ​ടു​ത്തും. ഡി​ജി​റ്റ​ല്‍ ര​സീ​തു​ക​ളാ​ണ്​ യാ​ത്ര​ക്കാ​ര്‍ക്ക് ല​ഭി​ക്കു​ക. ഇ​വ ഉ​പ​ഭോ​ക്താ​വി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണി​ലേ​ക്ക് സ​ന്ദേ​ശ​മാ​യി ല​ഭി​ക്കും. യാ​ത്രാ ശേ​ഷം ര​സീ​തു​ക​ള്‍ ആ​വ​ശ്യ​മു​ള്ള​വ​ര്‍ക്ക് സ്മാ​ര്‍​ട്ട് ആ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി ല​ഭ്യ​മാ​കും.അ​ജ്മാ​ന്‍ ഗ​താ​ഗ​ത വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ ‘റൂ​ട്ട്’ മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി യാ​ത്ര​ക്കാ​ര്‍​ക്ക് അ​വ​രു​ടെ ആ​ഗ്ര​ഹ​ത്തി​ന​നു​സ​രി​ച്ച്‌ വ്യ​ത്യ​സ്ത വാ​ഹ​ന​ങ്ങ​ള്‍ വി​ളി​ക്കാ​ന്‍ സൗ​ക​ര്യ​മു​ണ്ട്. അ​ജ്മാ​ന്‍ എ​മി​റേ​റ്റി​ലെ 85 ശ​ത​മാ​നം ടാ​ക്സി​ക​ളി​ലും സ്മാ​ര്‍​ട്ട് മീ​റ്റ​ര്‍ സ്ഥാ​പി​ക്കു​ന്ന​ത് പൂ​ര്‍​ത്തി​യാ​ക്കി. മെ​യ് അ​വ​സാ​ന​ത്തോ​ടെ പൂ​ര്‍ണ്ണ​മാ​യും സ്മാ​ര്‍​ട്ട് സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റ്റാ​നാ​ണ്​ തീ​രു​മാ​നം. ഇ​ന്‍​റ​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ച്ചി​രി​ക്കു​ന്ന​തി​നാ​ല്‍ ഡാ​റ്റ ത​ത്സ​മ​യം അ​പ്‌​ഡേ​റ്റു ചെ​യ്യും. ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍​റ​ലി​ജ​ന്‍​റ്​​സ്​ സി​സ്​​റ്റം വ​ഴി​യാ​ണ്​ യാ​ത്ര നി​ര​ക്ക്​ ക​ണ​ക്കാ​ക്കു​ന്ന​ത്. ടോ​ള്‍ ഗേ​റ്റു​ക​ള്‍ മ​റി​ക​ട​ക്കു​േ​മ്ബാ​ള്‍ അ​ധി​ക​മാ​യി വ​രു​ന്ന തു​ക സി​സ്​​റ്റ​ത്തി​ല്‍ തെ​ളി​യും. ഡ്രൈ​വ​ര്‍​മാ​രും ടാ​ക്സി ഉ​പ​യോ​ക്താ​ക്ക​ളും ത​മ്മി​ലെ സം​ഘ​ര്‍​ഷം ല​ഘൂ​ക​രി​ക്കാ​ന്‍ ഇ​ത്​ ഉ​പ​കാ​ര​പ്പെ​ടും.

Comments (0)
Add Comment