കുവൈത്ത് സിറ്റി: ‘ഇന്ത്യ-കുവൈത്ത് ബന്ധവും മാനുഷികസഹായവും’ എന്ന വിഷയത്തില്‍ തിലോത്തമ ഫൗണ്ടേഷന് സംഘടിപ്പിച്ച ചര്‍ച്ചയില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അന്താരാഷ്ട്രതലത്തില്‍ വിവിധ പ്രതിസന്ധിഘട്ടത്തില്‍ നിരുപാധിക സഹായ സഹകരണം നല്കിയ രാജ്യമാണ് ഇന്ത്യ. കോവിഡിെന്റ ഒന്നാം തരംഗ സമയത്ത് കുവൈത്തിന് കൈത്താങ്ങായി ഇന്ത്യ തുടക്കംമുതല്‍ നിലകൊണ്ടു. നിരവധി ആരോഗ്യപ്രവര്‍ത്തകരെ ഇന്ത്യ കുവൈത്തിലേക്ക് അയച്ചു.രണ്ട് ലക്ഷം ഡോസ് വാക്സിനും കുവൈത്തിലേക്ക് അയച്ചുനല്‍കിയെന്ന് അദ്ദേഹം അനുസ്മരിച്ചു. രണ്ടാം തരംഗത്തില്‍ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്.കുവൈത്ത് ഇന്ത്യക്ക് മെഡിക്കല്‍ സഹായം അയക്കുന്നത് തുടരുകയാണ്.