ഇന്ത്യക്ക് 60 ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ നല്‍കി സൗദി

കോവിഡ് (Covid19) പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യം മുതലെ സൗദിയുടെ സഹായം ലഭിച്ചിരുന്നു. രാജ്യത്തെ ഒാക്സിജന്‍ ക്ഷാമം പരിഹരിക്കാന്‍ ഇതോടെ ആവും.മൂന്ന് കണ്ടെയ്‌നറുകളിലായാണ് സൗദിയുടെ (Saudi) ഓക്‌സിജന്‍ ഇന്ത്യയിലേക്ക് അയക്കുന്നത്. ജൂണ്‍ ആറിന് ഇത് മുംബൈയിലെത്തുമെന്നാണ് ഏകദേശ കണക്ക്. ഇന്ത്യയില്‍ കോവിഡ് വ്യാപനത്തിന്‍റെ തോത് കുറഞ്ഞിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ അതിനെ മാത്രം വിശ്വാസിക്കാനാവില്ല.ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായ പശ്ചാത്തലത്തില്‍ നേരത്തെ 80 ടണ്‍ ലിക്വിഡ് ഓക്‌സിജനും ചികിത്സാ സഹായങ്ങളും സൗദി ഇന്ത്യയിലേക്ക് അയച്ചിരുന്നു. കൊവിഡ് പ്രതിസന്ധിയില്‍ സൗദി അറേബ്യ നല്‍കിയ സഹായത്തിന് ഇന്ത്യന്‍ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ട്വിറ്ററിലൂടെ നന്ദി അറിയിച്ചു.അതേസമയം നിലവില്‍ രാജ്യത്തി കാര്യമായ ഒാക്സിജന്‍ ക്ഷാമം ഉണ്ടെന്ന് പറയാനാവില്ല. ഏറ്റവും രൂക്ഷമായ സാഹചര്യത്തിലുണ്ടായിരുന്ന ഡല്‍ഹിയില്‍ തന്നെ സ്ഥിതി ഏതാണ്ട് നിയന്ത്രണ വിധേയമായി വരികയാണ്. കൂടുതല്‍ ഒാക്സിജന്‍ ഏത്തിയാല്‍ രാജ്യത്ത് പ്രശ്നം രൂക്ഷമായിട്ടുള്ള മറ്റ് സംസ്ഥാനങ്ങളിലേക്ക് അവ എത്തിക്കാനാവുമെന്നാണ് ഏകദേശ ധാരണ.

Comments (0)
Add Comment