ഉറൂഗ്വേയന്‍ സൂപ്പര്‍താരം ലൂയിസ് സുവാരസിന് മുന്‍ ക്ലബ്ബായ ലിവര്‍പൂളിലേക്ക് തിരിച്ചുവരാന്‍ വഴിയൊരുങ്ങുന്നു

ഈ സീസണിന്റെ അവസാനത്തോടെ സ്പാനിഷ് ക്ലബ്ബായ അറ്റ്‌ലറ്റികോ മാഡ്രിഡുമായുള്ള കരാര്‍ അവസാനിക്കുന്ന താരത്തെ ഫ്രീ ട്രാന്‍സ്ഫറില്‍ സ്വന്തമാക്കാന്‍ ലിവര്‍പൂളിനാകും.മുപ്പത്തിനാലുകാരനായ താരം 2014ലാണ് ലിവര്‍പൂള്‍ വിടുന്നത്. 133 മത്സരങ്ങളില്‍ നിന്ന് 82 ഗോളുകള്‍ നേടിയ താരം ലിവര്‍പൂള്‍ ആരാധകര്‍ക്കും ഏറെ പ്രിയങ്കരനായിരുന്നു. സുവാരസിനെ ഫ്രീ ട്രാന്‍സ്ഫറില്‍ സ്വന്തമാക്കണമെന്ന അഭിപ്രായവുമായി ക്ലബ്ബ് ഇതിഹാസം ജോണ്‍ ബാണ്‍സ് മുന്നോട്ടുവന്നിട്ടുണ്ട്.ഈ സീസണില്‍ പ്രകടനം മോശമായ ലിവര്‍പൂളിന് ടീമെന്ന നിലയില്‍ ഒരുമിച്ച്‌ മുന്നോട്ടുവരേണ്ടതുണ്ട്. എല്ലാവരെയും ആ ഒത്തുരുമയോടെ മുന്നോട്ട് കൊണ്ടുവരാന്‍ കെല്‍പ്പുള്ള താരമാണ് സുവാരസെന്ന് ബാണ്‍സ് കരുതുന്നു.”ഒരു താരമെന്ന നിലയില്‍ തന്റെ 100 ശതമാനവും നല്‍കുന്നയാളാണ് സുവാരസ്. മത്സരത്തിലെ ഒരു ചെറിയ അവസരം പോലും ഗോളാക്കാന്‍ ശ്രമിക്കുന്നയാള്‍. അതുകൊണ്ട് തന്നെ സുവാരസിനെ ടീമിലെത്തിക്കുന്നത് ഒരു നല്ല കാര്യമാണെന്ന് കരുതുന്നു. ആരാധകരും അത് ഒരുപാട് ഇഷ്ടപ്പെടുമെന്നാണ് ഞാന്‍ കരുതുന്നത്,” ലിവര്‍പൂളിന് വേണ്ടി മുന്നൂറിലേറെ മത്സരങ്ങള്‍ കളിച്ച താരം പറഞ്ഞു.ഈ സീസണില്‍ ബാഴ്‌സലോണ വിട്ടു അറ്റ്‌ലറ്റികോ മാഡ്രിഡിലെത്തിയ സുവാരസ് മിന്നുന്ന ഫോമിലാണ്. ലാ ലീഗയില്‍ 28 മത്സരങ്ങളില്‍ നിന്ന് 19 ഗോളും രണ്ട് അസിസ്റ്റുമാണ് സുവാരസിന്റെ സമ്ബാദ്യം. ലിവര്‍പൂള്‍ ഈ സീസണില്‍ നേരിട്ട വലിയൊരു പ്രതിസന്ധി മികച്ചൊരു സെന്റര്‍ ഫോര്‍വേഡിന്റെ കുറവാണ്. സുവാരസിലൂടെ ഇത് മറികടക്കാനായേക്കും.

Comments (0)
Add Comment