എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എയര്‍ടെല്‍ ഇന്ത്യ, ദക്ഷിണേഷ്യ സിഇഒ രംഗത്ത്

കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് പടര്‍ന്ന് പിടിച്ചതോടെ രാജ്യത്തിന്‍റെ പലഭാഗങ്ങളും ലോക്ക്ഡൗണിലാണ് ഈ അവസ്ഥയില്‍ ആളുകള്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍, സേവനങ്ങള്‍ എന്നിവയെ കൂടുതലായി ഉപയോഗിക്കുന്നു, അതേ സമയം തന്നെ സൈബര്‍ തട്ടിപ്പുകള്‍ വര്‍ദ്ധിക്കുകയാണെന്ന് എയര്‍ടെല്‍ സിഇഒ ഗോപാല്‍ വിറ്റല്‍ ചൂണ്ടിക്കാട്ടുന്നു. ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് മുതല്‍ ഇടപാടുകള്‍വരെ വിവിധ കാര്യങ്ങളില്‍ വിറ്റല്‍ മുന്നറിയിപ്പ് നല്‍കുന്നു.ഡിജിറ്റല്‍ പേയ്‌മെന്റുകളുമായി ബന്ധപ്പെട്ട് വരിക്കാരുടെ ഒടിപിയും യുപിഐയും വഴിയുള്ള ഇടപാടുകളും തട്ടിപ്പിന് ഇരയാകുന്നുണ്ട്. തട്ടിപ്പിന് ഇരയാകുമെന്ന ആശങ്കയില്ലാത്ത, എയര്‍ടെല്‍ വികസിപ്പിച്ചെടുത്ത രാജ്യത്തെ ആദ്യത്തെ ഏറ്റവും സുരക്ഷിത സംവിധാനമാണ് എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്കിന്റെ എയര്‍ടെല്‍ സേഫ് പേ എന്നും വിറ്റല്‍ പരിചയപ്പെടുത്തുന്നു. ഉപഭോക്താവ് അറിയാതെ ഒരിക്കലും പണം അക്കൗണ്ടില്‍ നിന്നും നീങ്ങില്ലെന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത.

Comments (0)
Add Comment