75 കിലോ വിഭാഗത്തിലാണ് പൂജ റാണി സ്വര്‍ണം സ്വന്തമാക്കിയത്. ദുബായില്‍ നടക്കുന്ന ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യ നേടുന്ന ആദ്യ സ്വര്‍ണമാണിത്. ഉസ്ബെക്കിസ്താന്റെ മവ്ളൂദ മോവ്ലോനോവയെയാണ് പൂജ ഫൈനലില്‍ പരാജയപ്പെടുത്തിയത്. 5-0 ത്തിനാണ് ഇന്ത്യന്‍ താരം ഉസ്‌ബെക്കിസ്ഥാന്‍ താരത്തെ തകര്‍ത്തത്. പൂജ നേരത്തെ തന്നെ ടോക്കിയോ ഒളിംപിക്സിന് യോഗ്യത നേടിയിരുന്നു.