കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,40,842 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

3,55,102 പേര്‍ രോഗമുക്തി നേടി. 3,741 മരണം റിപ്പോര്‍ട്ട് ചെയ്തു.സജീവ രോഗികളുടെ എണ്ണം 28,05,399 ആയി കുറഞ്ഞു. ആകെ 19,50,04,184 പേര്‍ക്ക് വാക്സിനേഷന്‍ നല്‍കിയെന്നും കേന്ദ്രം വ്യക്തമാക്കി. ഇതുവരെ 2,65,30,132 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 2,34,25,467 പേരാണ് ഇതുവരെ രോഗമുക്തി നേടിയിട്ടുള്ളത്. കണക്കുകളനുസരിച്ച്‌ 2,99,266 പേര്‍ മരിച്ചു.ഈ മാസം ഇതുവരെ 90,000ല്‍ അധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എട്ടു സംസ്ഥാനങ്ങളില്‍‍ സജീവ രോഗികളുടെ എണ്ണം ഒരു ലക്ഷത്തിനു മുകളിലാണ്. ബ്ലാക്ക് ഫംഗസ് ബാധിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്.

Comments (0)
Add Comment