കവാനി യുണൈറ്റഡില്‍ തുടരും

കവാനിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും തമ്മില്‍ ഒരു വര്‍ഷത്തെ പുതിയ കരാര്‍ ധാരണയായതായി പ്രമുഖ ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. നേരത്തെ കവാനിയെ ക്ലബില്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നതായി യുണൈറ്റഡ് പരിശീലകന്‍ ഒലെ ഗണ്ണാര്‍ സോള്‍ഷ്യര്‍ പറഞ്ഞിരുന്നു.’മികച്ച ഫോമില്‍ തുടരുന്ന കവാനിയെ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ സജീവമായി നടക്കുന്നുണ്ട്. കവാനിയുടെ തീരുമാനത്തിനായാണ് ഇപ്പോള്‍ കാത്തിരിക്കുന്നതെന്ന് സോള്‍ഷ്യര്‍പറഞ്ഞു.ക്ലബ് വിടുമെന്നും ബൊക്ക ജൂനിയേഴ്സില്‍ പോകുമെന്നും കവാനി നേരത്തെ സൂചന നല്‍കിയിരുന്നു. എന്നാല്‍ കവാനിയുമായി ചര്‍ച്ചകള്‍ നടത്തി താരത്തെ പ്രീമിയര്‍ ലീഗില്‍ തന്നെ നിലനിര്‍ത്താനാണ് സോള്‍ഷ്യര്‍ ഉദ്ദേശിക്കുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കവാനിയെ പോലൊരു താരം ആവശ്യമായിരുന്നുവെന്നും ഒരുപാട് കാലമായി നമ്ബര്‍ 9 ഇല്ലാതെ കളിക്കുന്ന ടീമാണ് യുണൈറ്റഡ് എന്നും സോള്‍ഷ്യര്‍ പറഞ്ഞു.‌

Comments (0)
Add Comment