കുഞ്ഞ് പിറന്നു; അച്ഛനും അമ്മയും കോവിഡ് ബാധിച്ച്‌ മരിച്ചു

ബംഗളൂരു: മാതാപിതാക്കളെ നഷ്ടപ്പെടുന്ന കുട്ടികളുടെ എണ്ണവും കൂടുകയാണ്. കര്‍ണാടകയിലെ മാണ്ഡ്യയില്‍ അച്ഛനും അമ്മയും വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതോടെ പത്ത് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് അനാഥയായി.9 വര്‍ഷത്തെ കാത്തിരിപ്പിനും പ്രാര്‍ത്ഥനയ്ക്കും ശേഷമാണ് മാതാപിതാക്കളായ മമ്തയ്ക്കും നഞ്ചേന്ദുഗൗഡയ്ക്കും കുഞ്ഞുപിറന്നത്. നിര്‍ഭാഗ്യവശാല്‍ അഞ്ച് ദിവസം മുന്‍പാണ് കുഞ്ഞിന്റെ പിതാവ് കോവിഡ് ബാധിച്ച്‌ മരിച്ചത്. അമ്മ കുഞ്ഞ് പിറന്ന് അഞ്ചാം ദിവസം വൈറസ് ബാധിച്ച്‌ മരിച്ചു.നവജാത ശിശുവിന് കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും വളരെ വേഗം തന്നെ രോഗമുക്തി നേടി. ഇപ്പോള്‍ മാണ്ഡ്യ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കുഞ്ഞിനെ ഏറ്റെടുക്കാമെന്ന് മമ്തയുടെ സഹാദരന്‍ അറിയിച്ചിട്ടുണ്ട്.

Comments (0)
Add Comment