കേരളത്തിലും ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തി

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരിലാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് തമിഴ്നാട് സ്വദേശികള്‍ ഉള്‍പ്പെടെ ഏഴ് പേരുണ്ട്.വായുവിലുള്ള മ്യൂക്കോമൈസെറ്റിസ് എന്ന ഫംഗസ് ആണ് രോഗബാധയുണ്ടാക്കുന്നത്. കൊവിഡ് ബാധിതര്‍, പ്രമേഹ രോഗികള്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ തുടങ്ങിയവരിലാണ് രോഗബാധ കാണപ്പെടുന്നത്.വായു, മണ്ണ്, ഭക്ഷണം എന്നിവയിലൊക്കെ ഈ ഫംഗസ് ഉണ്ടാകാം. എന്നാല്‍ ഇത് മാരകമായ ഒന്നല്ല.’മ്യൂക്കോമൈകോസിസ്’ അഥവാ ബ്ലാക്ക് ഫംഗസ് ബാധ സംബന്ധിച്ച്‌ സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ആന്റി ഫംഗല്‍ മരുന്നുകള്‍ ഉപയോഗിച്ച്‌ ബ്ലാക്ക് ഫംഗസ് ബാധ ചികിത്സിച്ച്‌ ഭേദപ്പെടുത്താന്‍ സാധിക്കും.കൊവിഡ് ബാധിതരില്‍ ബ്ലാക്ക് ഫംഗസ് വലിയ തോതില്‍ കാണപ്പെടുന്നതായി എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Comments (0)
Add Comment