കൊവിഡിനെ നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് സഹായവുമായി കേന്ദ്രം, 8873 കോടി മുന്‍കൂട്ടി നല്‍കി

കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിന് തൊട്ടുപിന്നാലെയാണ് ഫണ്ടുകളുടെ ആദ്യ ഗഡു കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.എസ്ഡിആര്‍എഫ് ഫണ്ടുകളുടെ 50% വരെ കൊവിഡ് നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നതിനായി സംസ്ഥാന സര്‍ക്കാരിന് ഉപയോഗിക്കാന്‍ കഴിയും. അതായത് 8,873 കോടി രൂപയുടെ പകുതിയായ 4,436 കോടി രൂപ കൊവിഡ് നിയന്ത്രണ നടപടികള്‍ക്ക് ഉപയോഗിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.സാധാരണയായി എസ്ഡിആര്‍എഫിന്റെ ആദ്യ ഗഡു ജൂണ്‍ മാസത്തിലാണ് നല്‍കാറ്. എന്നാല്‍ രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരമാണ് ധനമന്ത്രാലയം 2021-22 വര്‍ഷത്തേക്കുള്ള തുക മുന്‍കൂട്ടി എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കിയത്.

Comments (0)
Add Comment