കോവിഡ് ചികിത്സക്കായി സ്വകാര്യ ആശുപത്രിയില്‍ കിടന്ന വയോധിക ദമ്ബതികള്‍ക്ക് ഏഴ് ദിവസത്തെ റൂം വാടക 87000 രൂപ ഈടാക്കിയതായി പരാതി

Kollam : കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ കോവിഡ് ചികിത്സയ്ക്കായി കിടന്ന വയോധിക ദമ്ബതികള്‍ക്ക് മുറി വാടകമാത്രം 87,000 രൂപ ഡോക്ടറുടെ സന്ദര്‍ശനത്തിെന്‍റ പേരില്‍ഈടാക്കിയത് 15000 രൂപ,ഡ്യൂട്ടി ഡോക്ടര്‍ -10000, നഴ്സ് -20000, യൂട്ടിലിറ്റി നിരക്ക് -6000 എന്നിങ്ങനെ നീളുന്നു നിരക്കുകള്‍ കൊല്ലം നഗരാതിര്‍ത്തിയിലെ സ്വകാര്യ ആശുപത്രിയിലാണ് കഴുത്തറപ്പന്‍ നിരക്ക്. കിഴക്കേപ്പുറം പുതുവല്‍ സ്വദേശികളായ 80നു മുകളില്‍ പ്രായമുള്ളവര്‍ക്കാണ് സ്വകാര്യ ആശുപത്രി ഞെട്ടിക്കുന്ന ബില്ല് നല്‍കിയത്. റൂം വാടക അടക്കം ഇരുവര്‍ക്കും 1.78 ലക്ഷം രൂപയാണ് (177963) നല്‍കേണ്ടി വന്നത്.ഭക്ഷണത്തിെന്‍റ ചെലവും ഡിസ്ചാര്‍ജ് സമയത്തെ മരുന്നിന്‍റെ നിരക്കും പുറമെ നല്‍കേണ്ടിവന്നു. മേയ് മൂന്നിന് രാത്രിയോടെയാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ഒരു റൂമിലേക്ക് മാറ്റിയ ഇരുവര്‍ക്കും ബെഡ് ഒന്നിന്​ 5000 വീതം 10000 രൂപയാണ് ദിവസവും ഈടാക്കിയത്.റൂമിലായിട്ടും വേണ്ടത്ര പരിചരണം കിട്ടിയില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു. ഒരു ദിവസം ഡോക്ടര്‍ വന്ന് പുറത്തുനിന്ന് നോക്കിയതൊഴിച്ചാല്‍ മറ്റൊന്നും ചെയ്തില്ല. ഡോക്ടറുടെ സന്ദര്‍ശനത്തിെന്‍റ പേരില്‍ 15000 രൂപയാണ് ഇൗടാക്കിയത്. കൂടാതെ ഡ്യൂട്ടി ഡോക്ടര്‍ -10000, നഴ്സ് -20000, യൂട്ടിലിറ്റി നിരക്ക് -6000 എന്നിങ്ങനെ നീളുന്നു നിരക്കുകള്‍.ലിവര്‍, കിഡ്നി ഫങ്ഷന്‍ ടെസ്​റ്റ്​ ഉള്‍പ്പടെ ദിവസം ചെയ്തതിെന്‍റ പേരില്‍ ആറു ദിവസം 20320 രൂപയായി. 2000 രൂപയില്‍ താഴെ മാത്രമാണ് മരുന്നിന് ചെലവായത്. ഇതേ ആശുപത്രിയില്‍ മൂന്നുദിവസം ചികിത്സ തേടിയ ദമ്ബതികളുടെ മകനില്‍നിന്ന് 46750 രൂപയാണ് ഇൗടാക്കിയത്.

Comments (0)
Add Comment