കോവിഡ് വ്യാപനം അതിരൂക്ഷമായ ജില്ലകളില്‍ പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക്ക്ഡൌണ്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കും..

തിരുവനന്തപുരം, തൃശ്ശൂര്‍, എറണാകുളം, മലപ്പുറം ജില്ലകളിലാണ് നാളെ മുതല്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ ആരംഭിക്കുക.. മറ്റ് ജില്ലകളില്‍ നിലവിലുള്ള പൊതു നിയന്ത്രണങ്ങള്‍ അതേപടി തുടരും.. സംസ്ഥാനത്ത് നാളെ അവസാനിക്കേണ്ട ലോക്ക്ഡൌണ്‍ മെയ് 23 വരെയാണ് നീട്ടിയിരിക്കുന്നത്..കോവിഡ് വൈറസ് കേസുകളില്‍ കുറവില്ലാത്ത സാഹചര്യത്തിലാണ് കൂടുതല്‍ കേസുകളുള്ള ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൌണ്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കോവിഡിന്‍റെ ഒന്നാംഘട്ടത്തില്‍ കാസര്‍കോട് ട്രിപ്പിള്‍ ലോക്ക്ഡൌണ്‍ ഏര്‍പ്പെടുത്തിയിരുന്നു.

Comments (0)
Add Comment