ഖത്തര്‍ ലോകകപ്പിന്​ ഇനി മാസങ്ങള്‍ മാത്രം

വെറുമൊരു ഫുട്​ബാള്‍ ലോകകപ്പ്​ മാത്രമായിരിക്കില്ല ഖത്തര്‍ ലോകത്തിനായി ഒരുക്കുന്നത്​. ഖത്തറി‍െന്‍റയും അറബ്​ ലോകത്തി​‍െന്‍റയും പൈതൃകവും സംസ്​കാരവും സന്ദര്‍ശകര്‍ക്കും കാണികള്‍ക്കും അടുത്തറിയാനുള്ള സുവര്‍ണാവസം കൂടിയാകും ഫിഫ ഖത്തര്‍ ലോകകപ്പ്​. ഇതുമായി ബന്ധപ്പെട്ട്​ വിവിധ പദ്ധതികളില്‍ സഹകരിക്കാന്‍ ലോകകപ്പ് സംഘാടക സമിതി ഖത്തര്‍ മ്യൂസിയംസുമായി ധാരണയിലെത്തി.ലോകകപ്പിനോടനുബന്ധിച്ച്‌ നടത്താനുദ്ദേശിക്കുന്ന വിവിധ പ്രദര്‍ശനങ്ങള്‍, പരിപാടികള്‍, പരിപാടികളുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ സംവിധാനങ്ങള്‍, ശില്‍പശാല, സമ്മേളനങ്ങള്‍ എന്നിവയിലും പ്രത്യേക സ്പോര്‍ട്സ് മ്യൂസിയം സ്ഥാപിക്കുന്നതിലുമാണ് ഖത്തര്‍ മ്യൂസിയംസുമായി സഹകരിച്ച്‌ വിവിധ പദ്ധതികള്‍ നടത്തുകയെന്ന്​ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ്​​ ലെഗസി (എസ്.സി) അറിയിച്ചു.ഇതുസംബന്ധിച്ച ധാരണപത്രത്തില്‍ ഫിഫ ലോകകപ്പ് ഖത്തര്‍ 2022 എല്‍.എല്‍.സി ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ നാസര്‍ അല്‍ഖാതിറും ഖത്തര്‍ മ്യൂസിയംസ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ അഹ്​മദ് മൂസ അല്‍നംലയും ഒപ്പിട്ടു. ഖത്തര്‍ ലോകകപ്പ് 2022 വിജയകരമാക്കാന്‍ ഖത്തര്‍ മ്യൂസിയംസുമായി ചേര്‍ന്ന് പദ്ധതികളാവിഷ്കരിക്കുമെന്നും ഏറ്റവും മികച്ച ലോകകപ്പാക്കി മാറ്റുന്നതില്‍ മ്യൂസിയംസി‍െന്‍റ പങ്ക് ഏറെ വിലപ്പെട്ടതാണെന്നും നാസര്‍ അല്‍ഖാതിര്‍ പറഞ്ഞു. അറബ് സംസ്കാരവും പൈതൃകവും ലോകസമൂഹത്തിന് മുന്നില്‍ ഏതൊക്കെ തരത്തില്‍ ആകര്‍ഷകമായി അവതരിപ്പിക്കാനാവുമെന്നത്​ മുന്നില്‍ക്കണ്ടാണ്​ പദ്ധതികള്‍ തയാറാക്കുന്നത്​. സുപ്രധാനമായ ആ നാഴികക്കല്ല് താണ്ടാനുള്ള പ്രവര്‍ത്തനങ്ങളാണ് അടുത്ത പതിനെട്ട് മാസത്തിനുള്ളില്‍ ഒരുമിച്ച്‌ പൂര്‍ത്തിയാക്കുകയെന്നും അദ്ദേഹം വിശദീകരിച്ചു.ലോക കളിയാരാധകരെ ഖത്തറി‍െന്‍റയും അറബ് ലോകത്തി‍െന്‍റയും സാംസ്കാരിക ഔന്നത്യം ബോധ്യപ്പെടുത്താനാവും വിധമാണ്​ പദ്ധതികളെന്ന്​ ഖത്തര്‍ മ്യൂസിയംസ് സി.ഇ.ഒ അഹ്മദ് മൂസ അല്‍നംല പറഞ്ഞു. പ്രദര്‍ശനങ്ങളും സാംസ്കാരിക പരിപാടികളും സമ്മേളനങ്ങളും ശില്‍പശാലകളുമെല്ലാം അതി‍െന്‍റ ഭാഗമായി സംഘടിപ്പിക്കപ്പെടും. വിജ്ഞാനവും വൈദഗ്​ധ്യവും പരസ്പരം പങ്കിട്ടായിരിക്കും സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ്​​ ലെഗസിയും ഖത്തര്‍ മ്യൂസിയംസും പ്രവര്‍ത്തിക്കുക.വിദ്യാഭ്യാസ, സാമൂഹിക, കായിക, ആരോഗ്യ മാനങ്ങളുള്ള പല വിഷയങ്ങള്‍ സമന്വയിപ്പിച്ചുള്ള ഉള്ളടക്കങ്ങള്‍ തീരുമാനിക്കുന്നതിലും പരസ്പരം കൂടിയാലോചിക്കും. സാംസ്കാരിക വിനോദ പരിപാടികളും ഇതി‍െന്‍റ ഭാഗമാണ്. ത്രീ ടു വണ്‍ ഖത്തര്‍ ഒളിമ്ബിക് ആന്‍ഡ്​​ സ്പോര്‍ട്സ് മ്യൂസിയം ഈ സഹകരണത്തി‍െന്‍റ ഭാഗമായുള്ള പദ്ധതിയാണ്. ഖത്തര്‍ 2022 ലോകകപ്പിനുള്ള എട്ട് സ്​റ്റേഡിയങ്ങളില്‍ പ്രധാനപ്പെട്ട ഖലീഫ സ്​റ്റേഡിയത്തിനടുത്തായാണ് ത്രീ ടു വണ്‍ ഖത്തര്‍ ഒളിമ്ബിക് ആന്‍ഡ്​ സ്പോര്‍ട്സ് മ്യൂസിയം സജ്ജീകരിക്കുന്നത്​.

Comments (0)
Add Comment