ഹമാസാണ് ആക്രമണം തുടങ്ങിയതെന്നും ആവശ്യമെന്നു തോന്നുന്നിടത്തോളം അത് തുടരുമെന്നും നെതന്യാഹു പറഞ്ഞു. ശനിയാഴ്ച യു.എസ് പ്രസിഡന്‍റ് ജോ ബൈഡനുമായി ടെലിഫോണില്‍ നടത്തിയ സംഭാഷണത്തിനു ശേഷമാണ് ആക്രമണം കനപ്പിക്കുമെന്നും ഉടനൊന്നും അവസാനിപ്പിക്കില്ലെന്നും പ്രഖ്യാപിച്ചത്.ഹമാസ് റോക്കറ്റാക്രമണം അവസാനിപ്പിക്കണമെന്ന് ഫലസ്തീന് പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസിനെ നേരിട്ടുവിളിച്ച് ആവശ്യപ്പെട്ട ബൈഡന്‍ ഗസ്സയിലെ ഇസ്രായേല്‍ ആക്രമണം സ്വയം പ്രതിരോധത്തിന്‍റെ ഭാഗമാണെന്നും അതിന് ശക്തമായ പിന്തുണ നല്‍കുന്നുവെന്നും പ്രഖ്യാപിച്ചിരുന്നു.നെതന്യാഹുവിന്‍റെ പ്രഖ്യാപനത്തിനു പിന്നാലെ ഞായറാഴ്ച ഗസ്സയില്‍ നടന്ന ആക്രമണങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. തീര പ്രദേശങ്ങളില്‍ നടന്ന ബോംബുവര്‍ഷത്തില്‍ നാലു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. 41 കിലോമീറ്റര്‍ നീളത്തിലും പരമാവധി 10 കിലോമീറ്റര്‍ വരെ വീതിയിലുമുള്ള ഗസ്സയുടെ മറ്റു മേഖലകള്‍ കേന്ദ്രീകരിച്ചും ശക്തമായ