ചെറിയ പെരുന്നാള്‍; ഒമാനില്‍ സുരക്ഷ ശക്തമാക്കും

ഒമാന്‍ സുപ്രീം കമ്മിറ്റി നടപ്പിലാക്കിയിരിക്കുന്ന തീരുമാനങ്ങള്‍ തുടര്‍ന്നും പാലിക്കണമെന്നും ആരോഗ്യവും സുരക്ഷയും കാത്തുസൂക്ഷിക്കുന്നതിനായി ഒത്തുചേരലുകള്‍, കുടുംബ സന്ദര്‍ശനങ്ങള്‍ ഈദ് ദിനങ്ങളില്‍ പിന്തുടരുന്ന പരമ്ബരാഗത ആചാരങ്ങള്‍ എന്നിവ പൗരന്മാരും രാജ്യത്തെ സ്ഥിരതാമസക്കാരും ഒഴിവാക്കണമെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.ചെറിയ പെരുന്നാളിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കൊവിഡ് പകരുന്നത് തടയുന്നതിന്റെ ഭാഗമായി എല്ലാ വിലായത്തുകളിലും കൂടുതല്‍ സൈന്യത്തെ വിന്യസിച്ച്‌ സുരക്ഷ ശക്തമാക്കുമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

Comments (0)
Add Comment