നിലവില്‍ 9,92,108 പുസ്തകങ്ങള്‍ ജില്ലയില്‍ വിതരണം ചെയ്തു കഴിഞ്ഞു. ആകെ 13,20,666 പുസ്തകങ്ങളാണ് ജില്ലയില്‍ ആവശ്യമായുള്ളത്. ഇതിന്റെ 90 ശതമാനം പുസ്തകങ്ങളും ജില്ലയില്‍ എത്തിയിട്ടുണ്ട്. ജില്ലയിലെ പുസ്തക ഹബ്ബില്‍ എത്തുന്ന പുസ്തകങ്ങള്‍ 260 സ്കൂള്‍ സൊസൈറ്റികളില്‍ എത്തിച്ച് അവിടെ നിന്നാണ് സ്കൂളുകളിലേക്ക് വിതരണം ചെയ്യുന്നത്.സ്കൂളുകളില്‍ എത്തുന്ന പുസ്തകങ്ങള്‍ കോവിഡിന്റെ സാഹചര്യത്തില്‍ പ്രഥമ അധ്യാപകരുടെ നേതൃത്വത്തില്‍ രക്ഷകര്‍ത്താക്കളെ വിളിച്ചുവരുത്തിയാണ് വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കുന്നത്. രക്ഷിതാക്കള്‍ക്ക് സ്കൂളില്‍ എത്താന്‍ ബുദ്ധിമുട്ടുള്ള സാഹചര്യത്തില്‍ പുസ്തകങ്ങള്‍ വീടുകളിലേക്ക് എത്തിച്ചു നല്‍കുന്നുമുണ്ട്