ജെനിഫറായി സ്വാസിക എത്തുന്നു

ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് നടന്‍ ആസിഫ് അലിയും മംമ്ത മോഹന്‍ദാസും അവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ നിര്‍വഹിച്ചു.അല്‍ത്താഫ് റഹ്മാനാണ് ചിത്രത്തിന്റെ സംവിധായകന്‍. ‘നീലി’ എന്ന ചിത്രം സംവിധാനം ചെയ്തത് അല്‍ത്താഫാണ്. അതിനും മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ ഹ്രസ്വചിത്രം ‘തോര്‍ത്ത്’ സംവിധാനം ചെയ്ത് അല്‍ത്താഫ് ശ്രദ്ധേയനായിരുന്നു.കഴിഞ്ഞ വര്‍ഷം ‘വാസന്തി’ എന്ന സിനിമയിലെ പ്രകടനത്തിന് സംസ്ഥാന പുരസ്‌കാരം നേടിയ ശേഷം സ്വാസിക നായികാവേഷം ചെയ്യുന്ന ചിത്രമാണിത്. ജെന്നിഫര്‍ എന്നാണ് കഥാപാത്രത്തിന്റെയും പേര്. നടുവട്ടം പ്രൊഡക്ഷന്സിന്റെയും നവരംഗ് സ്ക്രീന്‍സിന്റെയും ബാനറില്‍ ആന്റണി നടുവട്ടവും ബിനു ദേവും ചേര്‍ന്നാണ് നിര്‍മ്മാണം. അല്‍ത്താഫിന്റെ കഥയ്ക്ക് മനോജ് ഐ. ജിയാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.

Comments (0)
Add Comment