ട്രയംഫ് പുതിയ സ്‌ക്രാംബ്ലര്‍ 1200 സ്റ്റീവ് മക്വീന്‍ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു

13.75 ലക്ഷം രൂപയാണ് ഈ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില എന്ന് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2021 ഏപ്രിലില്‍ പുതിയ സ്‌ക്രാംബ്ലര്‍ 1200 സ്റ്റീവ് മക്വീന്‍ ആഗോളതലത്തില്‍ കമ്ബനി പുറത്തിറക്കിയിരുന്നു. ഇതോടൊപ്പം സ്‌ക്രാംബ്ലര്‍ 1200 XC, XE മോഡലുകളുടെ അപ്ഡേറ്റ് ചെയ്ത പതിപ്പുകളും കമ്ബനി അവതരിപ്പിച്ചു.1963 രണ്ടാം ലോക മഹായുദ്ധത്തിലെ ക്ലാസിക് സിനിമയായ ‘ദി ഗ്രേറ്റ് എസ്‌കേപ്പി’ ല്‍ ഉപയോഗിച്ച യഥാര്‍ത്ഥ മത്സര-സ്പെക്ക് ട്രയംഫ് TR6-ല്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുന്നതാണ് 1200 സിസി മോട്ടോര്‍സൈക്കിളിന്റെ പ്രത്യേക പതിപ്പ്. ഒരു ലിമിറ്റിഡ് എഡിഷന്‍ ആണ് സ്‌ക്രാംബ്ലര്‍ 1200 സ്റ്റീവ് മക്വീന്‍. ലോകമെമ്ബാടും ബൈക്കിന്‍റെ 1,000 യൂണിറ്റുകള്‍ മാത്രമേ ലഭ്യമാകൂ. ഇന്ത്യന്‍ വിപണിയില്‍ എത്ര യൂണിറ്റുകള്‍ അനുവദിക്കുമെന്ന് ട്രയംഫ് മോട്ടോര്‍സൈക്കിള്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Comments (0)
Add Comment