ഈ മാസം 31 വരെ ലോക്ക്ഡൗണ്‍ നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 1600 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിലവില്‍ 2.5 ശതമാനം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കോവിഡ് കേസുകള്‍ കുറയുന്നത് തുടരുകയാണെങ്കില്‍ മെയ് 31 മുതല്‍ തങ്ങള്‍ ഘട്ടം ഘട്ടമായി അണ്‍ലോക്കിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.