തന്നെ മികച്ച പരിശീലകനാക്കി മാറ്റിയതില്‍ ലിവര്‍പൂള്‍ പരിശീലകനായ യുര്‍ഗന്‍ ക്ലോപ്പ് വലിയ പങ്കു വഹിച്ചിട്ടുണ്ടെന്ന് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള

പ്രീമിയര്‍ ലീഗില്‍ എത്തിയതിനുശേഷം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മൂന്നാമത്തെ പ്രീമിയര്‍ ലീഗ് കിരീടമാണ് മാഞ്ചസ്റ്റര്‍ സിറ്റി സിന്തമാക്കിയത്.നിലവില്‍ ഈ സീസണിലും ലീഗ് കിരീടം നേടിയതിന് പിന്നാലെ ഗ്വാര്‍ഡിയോളയാണ് ലോകത്തിലെ ഏറ്റവും മികച്ച പരിശീലകനെന്ന അഭിനന്ദന സന്ദേശം അയച്ച ക്ലോപ്പിന് മറുപടിയായി അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. 2016ല്‍ സിറ്റിയില്‍ എത്തിയ ഗ്വാര്‍ഡിയോള കഴിഞ്ഞ വര്‍ഷമാണ് മാഞ്ചസ്റ്റര്‍ സിറ്റിയുമായി 2023 വരെ കരാര്‍ പുതുക്കിയത്.ഗ്വാര്‍ഡിയോള ഇംഗ്ലണ്ടില്‍ എത്തിയതിനു ശേഷം മൂന്ന് പ്രീമിയര്‍ ലീഗ് ഉള്‍പ്പെടെ എട്ടു പ്രധാന കിരീടങ്ങളാണ് ഇത്തിഹാദില്‍ എത്തിച്ചത്. സീസണിന്റെ തുടക്കത്തില്‍ പതറിയെങ്കിലും പിന്നീട് ശക്തമായ തിരിച്ചു വരവ് നടത്തിയ മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗിന് പുറമെ ചരിത്രത്തില്‍ ആദ്യമായി ചാമ്ബ്യന്‍സ് ലീഗ് കിരീടം നേടാനുള്ള അവസരവുമൊരുങ്ങുന്നുണ്ട്.

Comments (0)
Add Comment