തമിഴ്‌നാട്ടില്‍ ചികിത്സയില്‍ ആയിരുന്ന നാലുപേര്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചു

തിരുപ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞദിവസം ചെങ്കല്‍പ്പേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ കൊവിഡ് രോഗികള്‍ ഉള്‍പ്പെടെ 11പേര്‍ മരിച്ചിരുന്നു.ഇതിനു തൊട്ടുപിന്നാലെയാണ് ഇന്ന് രാവിലെ നാലു പേര്‍ മരിച്ചത്.ഓക്‌സിജന്‍ കിട്ടാതെയാണ് മരണമെന്ന കാര്യം ആശുപത്രി അധികൃതര്‍ നിഷേധിച്ചെങ്കിലും അനാസ്ഥയാണ് കാരണമെന്ന് ആശുപത്രിയിലെ പി ജി ഡോക്‌ടര്‍മാരടക്കം പറയുന്നു. ഓക്സിജന്‍ ക്ഷാമത്തെക്കുറിച്ച്‌ അറിയിച്ചിരുന്നുവെന്നും അധികൃതര്‍ നടപടിയെടുത്തില്ലെന്നും അവര്‍ ആരോപിച്ചു.അതേസമയം, തമിഴ്‌നാട്ടില്‍ ഇന്നു മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ചായക്കടകളും അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും ഉച്ചയ്ക്ക് 12 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ.
മെട്രോ, ടാക്‌സി, ബസുകള്‍ എന്നിവ അമ്ബത് ശതമാനം യാത്രക്കാരെ മാത്രമേ അനുവദിക്കുകയുളളൂ. കേരളം ഉള്‍പ്പടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാണ്.അതേസമയം കേരളത്തില്‍ കോ​വി​ഡ് വ്യാ​പ​നം അ​തീ​വ രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ​മ്ബൂ​ര്‍​ണ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചു. ഈ ​മാ​സം എ​ട്ടു മു​ത​ല്‍ 16 വ​രെ ഒ​രാ​ഴ്ച​ത്തെ ലോ​ക്ക്ഡൗ​ണാ​ണ് പ്ര​ഖ്യാ​പി​ച്ച​തെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. നിലവിലുള്ള മിനി ലോക്ക് ഡൗണ്‍ രോഗവ്യാപനം കുറയ്ക്കാന്‍ പര്യാപ്തമല്ലെന്നാണ്, പൊലീസും ആരോഗ്യ വകുപ്പും നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സമ്ബൂര്‍ണ അടച്ചിടല്‍ തീരുമാനത്തിലേക്ക് സര്‍ക്കാര്‍ കടന്നിരിക്കുന്നത്. അ​വ​ശ്യ സ​ര്‍​വീ​സു​ക​ള്‍, ഭ​ക്ഷ​ണം, ആ​രോ​ഗ്യ വി​ഭാ​ഗം എ​ന്നി​വ​യെ ലോ​ക്ക്ഡൗ​ണി​ല്‍ നി​ന്ന്
ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

Comments (0)
Add Comment