തിരുവനന്തപുരം ജില്ലയില്‍ 118 വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍

ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലും വലിയതുറ കോസ്റ്റല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലും കോവാക്‌സിനും മറ്റിടങ്ങളില്‍ കോവീഷീല്‍ഡ് വാക്സിനും നല്‍കും.നഗരത്തിലെ ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ വാക്സിനേഷന്‍ ഇല്ല. സ്വകാര്യ ആശുപത്രിയില്‍ ആദ്യ ഡോസ് എടുത്തവര്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും രണ്ടാമത്തെ ഡോസ് എടുക്കണം.എല്ലാ ദിവസവും വൈകുന്നേരം മൂന്നു മണി മുതല്‍ അടുത്ത ദിവസത്തേക്കുള്ള രജിസ്ട്രേഷന്‍ സൈറ്റ് ലഭ്യമാകും. എല്ലാ സ്ഥാപനങ്ങളിലും 20 ശതമാനം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴിയും ബാക്കി 80 ശതമാനം, സെക്കന്‍ഡ് ഡോസ് വാക്‌സിനേഷന്‍ എടുക്കാനുള്ളവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴിയും നല്‍കും.

https://www.facebook.com/collectortvpm/photos/a.1499111190404417/2834828990165957/?type=3
Comments (0)
Add Comment