നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോട്ടെണ്ണല്‍ നാല് മണിക്കൂറിലേക്ക് അടുക്കുമ്ബോള്‍ എറണാകുളം ജില്ലയില്‍ യുഡിഎഫിന് മുന്നേറ്റം

ജില്ലയില്‍ ഏഴ് മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് ലീഡ് ഉണ്ട്. കളമശേരി, കളമശേരി, വൈപ്പിന്‍, കൊച്ചി, കുന്നത്തുനാട്, മൂവാറ്റുപുഴ, കോതമംഗലം എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് ലീഡ് നേടിയപ്പോള്‍ പിറവം, തൃപ്പൂണിത്തുറ, പെരുമ്ബാവൂര്‍, അങ്കമാലി, ആലുവ, പറവൂര്‍, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര മണ്ഡലനങ്ങളില്‍ യുഡിഎഫാണ് ലീഡ് ചെയ്യുന്നത്.യുഡിഎഫ്: അനൂപ് ജേക്കബ് പിറവത്ത് 3692 വോട്ടിനു ലീഡ് ചെയ്യുകയാണ്.436 വോട്ടിന് കെ ബാബു തൃപ്പൂണിത്തുറയില്‍ മുന്നിലാണ്. എല്‍ദോസ് കുന്നപ്പളി പെരുമ്ബാവൂരില്‍- 1231, റോജി എം ജോണ്‍ അങ്കമാലിയില്‍ – 1285, അന്‍വര്‍ സാദത്ത് ആലുവയില്‍ – 1157, വിഡി സതീശന്‍ പറവൂരില്‍ – 461, ടിജെ വിനോദ് എറണാകുളത്ത് -450, പിടി തോമസ് തൃക്കാക്കരയില്‍ – 2438 എല്‍ഡിഎഫ് : പി രാജീവ്‌ കളമശേരിയില്‍ 1941 വോട്ടിനു ലീഡ് ചെയ്യുകയാണ്. കെഎന്‍ ഉണ്ണികൃഷ്ണന് വൈപ്പിനില്‍ 572 വോട്ടിന്‍്റെ നേരിയ ലീഡാണ് ഉള്ളത്. കെജെ മാക്സി കൊച്ചിയില്‍ 2601 വോട്ടിനു ലീഡ് ചെയ്യുകയാണ്. പിവി ശ്രീനിജന്‍ 321 വോട്ടിന് കുന്നത്തുനാടില്‍ ലീഡ് ചെയ്യുകയാണ്. എല്‍ദോ എബ്രഹാം മൂവാറ്റുപുഴയില്‍ 168 വോട്ടിനും, കോതമംഗത്ത് ആന്‍്റണി ജോണ്‍-1700 വോട്ടിനും ലീഡ് ചെയ്യുകയാണ്.

Comments (0)
Add Comment