പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം കുറയുകയാണ്

കോട്ടയം: ഉമ്മന്‍‌ചാണ്ടി ഇപ്പോള്‍ 2000 ത്തില്‍ പരം വോട്ടുകള്‍ക്ക് മാത്രമാണ് മുന്നില്‍ നില്‍ക്കുന്നത്. തൊട്ടുപിന്നില്‍ എല്‍ഡിഎഫിന്റെ ജെയ്ക്ക് തോമസ് ആണ് ഉള്ളത്. അതേസമയം പാലായില്‍ മാണി സി കാപ്പന്‍ വിജയം ഉറപ്പിച്ചു കഴിഞ്ഞു. ത്ത് ജില്ലകളിലാണ് ഇടതു മുന്നണി സ്ഥാനാര്‍ത്ഥികള്‍ മുന്നില്‍ നില്‍ക്കുന്നത്.കാസര്‍ഗോഡ്, വയനാട്, മലപ്പുറം, എറണാകുളം ഒഴികെയുള്ള 10 ജില്ലകളിലാണ് എല്‍ഡിഎഫ് മുന്നിട്ടുനില്‍ക്കുന്നത്. 91 സീറ്റിലും എല്‍ഡിഎഫാണ് മുന്നിട്ട് നില്‍ക്കുന്നത്. യുഡിഎഫ് 46 സീറ്റിലും എന്‍ഡിഎ മൂന്ന് സീറ്റിലും മുന്നിലാണ് സീറ്റിലും മുന്നിലാണ്. എല്‍ഡിഎഫ് മുന്നേറ്റത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉച്ചക്ക് ശേഷം മാധ്യമങ്ങളെ കാണും.

Comments (0)
Add Comment