പൂഞ്ഞാറില്‍ പി സി ജോര്‍ജ് ഇപ്പോഴും പിന്നില്‍; എല്‍ഡിഎഫ് ലീഡ് നില 4000ന് മുകളിലെത്തി

കോട്ടയം: എല്‍ഡിഎഫിന്റെ കേരളാ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി സെബാസ്‌റ്റ്യന്‍ കുളത്തുങ്കല്‍ 4365 വോട്ടുകള്‍ക്ക് മുന്നിലാണ്. ഇടയ്‌ക്ക് മൂന്നാം സ്ഥാനത്തായിരുന്ന പി.സി ജോര്‍ജ് ഇപ്പോള്‍ രണ്ടാം സ്ഥാനത്തേക്ക് വന്നിരിക്കുകയാണ്. അയ്യായിരത്തിന് മുകളിലേക്ക് പോയ എല്‍ഡിഎഫ് ലീഡ് നില 4000നടുത്തെത്തി.ഇപ്പോള്‍ പി.സി ജോര്‍ജിന് സ്വാധീനമുള‌ള മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് കടക്കുന്നതായാണ് വിവരം. തന്റെ പാര്‍ട്ടിയായ കേരള ജനപക്ഷത്തിനായി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് ഇത്തവണയും ജോര്‍ജ് മത്സരിക്കുന്നത്. കഴിഞ്ഞ 40 വ‌ര്‍ഷങ്ങളായി പൂഞ്ഞാറില്‍ നിന്ന് വിജയിക്കുന്ന ജോര്‍ജ്ജിന് ഏ‌റ്റവുമധികം വലിയ മാര്‍ജിനില്‍ വിജയം ലഭിച്ചത് 2016ലാണ്. 27,821 വോട്ടുകള്‍ക്കാണ് അന്ന് കേരളകോണ്‍ഗ്രസ് മാണി വിഭാഗത്തിലെ ജോര്‍ജ്കുട്ടി അഗസ്‌റ്റിനെ ജോര്‍ജ് പരാജയപ്പെടുത്തിയത്. മുന്നണികള്‍ക്കൊപ്പം നില്‍ക്കാതെയുള‌ള ജോര്‍ജിന്റെ ആദ്യ വിജയമായിരുന്നു അത്.

Comments (0)
Add Comment