പ്രസിദ്ധീകരണത്തിന്
ലക്ഷദ്വീപ് വിഷയം
പ്രതിഷേധ സംഗമം നടത്തി
മഹല്ല് ജമാഅത്ത് കൗൺസിൽ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും, ദ്വീപിൽ അഡ്മിനിസ്ട്രേറ്റർ നടപ്പാക്കുന്ന ഭരണഘടനാവിരുദ്ധവും, മനുഷ്യാവകാശ ലംഘനവുമായ ഭരണപരിഷ്കാരങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി.ഓൺലൈനിൽ നടത്തിയ പ്രതിഷേധ സംഗമത്തിൽ സീനിയർ വൈസ് പ്രസിഡൻ്റ് അഡ്വ: പി.കെ.മുഹമ്മദ് പുഴക്കര അദ്ധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി പി.കെ.എ കരീം ആമുഖ പ്രഭാഷണം നടത്തി.ന്യൂനപക്ഷ സംവരണ വിഷയത്തിൽ ഹൈക്കോടതി വിധിയോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം ആശാവഹമാണന്ന് യോഗം വിലയിരുത്തി. ഇക്കാര്യത്തിൽ അനാവശ്യമായ പ്രതികരണങ്ങൾ നടത്തി കേരളത്തിൽ സാമുദായി സൗഹൃദം തകർക്കുന്ന സാഹചര്യം സൃഷ്ടിക്കരുതെന്ന് ബന്ധപ്പെട്ട എല്ലാവരേയും യോഗം ഓർമ്മപ്പെടുത്തി. ജമാഅത്ത് കൗൺസിൽ അഖിലേന്ത്യാ കോ-ഓഡിനേറ്ററും, പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനുമായ ഡോ: ഉബൈസ് സൈനുലബ്ദീൻ സംഗമം ഉദ്ഘാടനം ചെയ്തു. യു.എസ് .പി .എഫ് ലക്ഷദ്വീപ് കോ-ഓഡിനേറ്റർ മുഹമ്മദ് ഐക്യൺ വിഷയാവതരണംനടത്തി മൂസ പടന്നക്കാട്, ബഷീർ മങ്കയം കാസർഗോഡ്, എം.ഷംസുദ്ദീൻകുഞ്ഞ് കരുനാഗപ്പള്ളി, ഡോ: ഏ ബി.അലിയാർ, പി.അബ്ദുൽഖാദർ, എ.എ.ഉമ്മർ എറണാകുളം, ഷംസുദ്ദീൻ കൊടുവള്ളി ഫാറൂഖ് സഖാഫി, എച്ച്.നജീബ് കായംകുളം, റഹീം തിരുവനന്തപുരം, കമറുദ്ദീൻ ആറ്റിങ്ങൽ, എം.എം.സുലൈമാൻ ശിഹാബുദ്ദീൻ നിസാമി തൃശൂർ, സഹൽക്ലാരി മലപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു
പി.കെ.എ.കരീം
ജനറൽ സെക്രട്ടറി
മഹല്ല് ജമാഅത്ത് കൗൺസിൽ സംസ്ഥാന കമ്മിറ്റി, ആലുവ
9744 118587
30-5-2021