ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ സിട്രോണിന്‍റെ ഇന്ത്യയിലെ പുതിയ മോഡലായ സി3 എസ്‌യുവി ഇന്ത്യയിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്

വാഹനത്തിന്‍റെ സ്കെയില്‍ മോഡലിന്‍റെ ഡിസൈന്‍ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നതായി ടീം ബിഎച്ച്‌‍പി റിപ്പോര്‍ട്ട് ചെയ്യുന്നു.സി3യ്ക്ക് സിട്രോണ്‍ സി5 എയര്‍ക്രോസിന് സമാനമായ ക്രോമില്‍ പൊതിഞ്ഞ ഗ്രില്‍ ആണ് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്ലാറ്റായ ബോണറ്റ്, നാല് വശങ്ങളിലും താഴെയായി ക്രമീകരിച്ചിരിക്കുന്ന കറുപ്പ് നിറത്തിലുള്ള ക്ലാഡിങ്ങുകള്‍, രണ്ടായി ഭാഗിച്ച ഹെഡ്‍ലാംപ് ക്ലസ്റ്റര്‍, ഓറഞ്ച് നിറത്തിലുള്ള റൂഫ്, ഓറഞ്ച് നിറത്തിന്റെ ഹൈലൈറ്റുകള്‍, കറുപ്പില്‍ പൊതിഞ്ഞ എ,ബി പില്ലറുകള്‍ എന്നിവയാണ് സിട്രോണ്‍ സി3യുടെ ഫീച്ചറുകള്‍.

Comments (0)
Add Comment