മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാലിന്റെ അറുപത്തിയൊന്നാം പിറന്നാള്‍ ആണിന്ന്

സിനിമ – രാഷ്ട്രീയ – സാംസ്കാരിക മേഖകളില്‍ നിന്നും നിരവധി പ്രമുഖരാണ് താരത്തിനു പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുന്നത്. മോഹന്‍ലാല്‍ മലയാളത്തിന്റെ താരരാജാവാണെന്ന് പറയുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് കെ സുരേന്ദ്രന്‍ മോഹന്‍ലാലിനു പിറന്നാളാശംസകള്‍ നേര്‍ന്നത്.മമ്മൂട്ടിയാണ് മോഹന്‍ലാലിനു ആശംസകള്‍ നേര്‍ന്ന് ഫേസ്ബുക്കില്‍ ആദ്യം പോസ്റ്റ് പങ്കുവെച്ചത്. കൃത്യം 12 മണിക്ക് തന്നെ താരം ‘പ്രിയ ലാലിന് പിറന്നാള്‍ ആംശസകള്‍’ പോസ്റ്റ് ചെയ്തിരുന്നു. പിന്നാലെ, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി നിരവധി താരങ്ങള്‍ മോഹന്‍ലാലിനു ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തി.നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്‍കിയ നടന വിസ്മയമാണ് മോഹന്‍ലാല്‍. മലയാളത്തിന്റെ അതിര്‍വരമ്ബുകള്‍ക്കപ്പുറം വളര്‍ന്ന് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ സുപരിചിതനായി മാറുകയായിരുന്നു മോഹന്‍ലാല്‍. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ നേടിയ മോഹന്‍ലാല്‍ മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷാചിത്രങ്ങളിലും അദ്ദേഹം നിറഞ്ഞാടി. ഭാഷാ അതിര്‍വരമ്ബുകള്‍ അദ്ദേഹത്തിനൊരു പ്രശ്നമേ ആയിരുന്നില്ല. അനായാസേന ഓരോ ഭാവങ്ങളും ഓരോ സംഭാഷണങ്ങളും അതാത് ഭാഷയിലെ പ്രേക്ഷകരെ കോരിത്തരിപ്പിച്ചു.

https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FKSurendranOfficial%2Fposts%2F4043730112378261&show_text=true&width=500

Comments (0)
Add Comment