മഴയും മഹാമാരിയും ഒന്നിച്ച്‌ ദുരിതത്തില്‍ മലയോര മേഖല

വിതുര: ദിനംപ്രതി രോഗികള്‍ കുതിച്ചുയരുകയാണ്. അരുവിക്കര നിയോജകമണ്ഡലത്തിലെ വിതുര, തൊളിക്കോട്, ആര്യനാട്, ഉഴമലയ്ക്കല്‍, പൂവച്ചല്‍, കുറ്റിച്ചല്‍, അരുവിക്കര, വെള്ളനാട് പഞ്ചായത്തുകളില്‍ കൊവിഡിനെ ചെറുക്കുന്നതിനായി വാ‌ര്‍ഡുതല കര്‍മ്മസമിതികളുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. വാമനപുരം മണ്ഡലത്തിലെ നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിലും മികച്ച രീതിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. രോഗത്തെ തടയുന്നതിനായി സജീവമായി രംഗത്തുള്ള നിരവധി പൊലീസുകാര്‍ക്കും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് പിടിപെട്ടിട്ടുണ്ട്.

Comments (0)
Add Comment