ആശങ്കയില്‍തന്നെയാണ് ജില്ല. കടല്‍കയറ്റം കുറഞ്ഞത് അല്‍പ്പം ആശ്വാസത്തിന്ന വക നല്‍കുന്നുണ്ട്. ചെല്ലാനത്ത് വീടുകളില്‍ കയറിയ വെള്ളം ഇറങ്ങിത്തുടങ്ങി. ഭൂതത്താന്‍ കെട്ട് അണക്കെട്ടിന്റെ ഏഴും മലങ്കര ഡാമിന്റെ ആറും ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. ജില്ലയില്‍ ഇന്നും നാളെയും ഓറഞ്ച് അലേര്‍ട്ടാണ്. മലയോരമേഖലയിലും മഴ കുറഞ്ഞു വരികയാണ്.
ചെല്ലാനത്ത് വീടുകളില്‍ നിന്നും വെള്ളം ഇറങ്ങിയതിനെത്തുടര്‍ന്ന് ക്യാമ്ബുകളിലുണ്ടായിരുന്ന പകുതിയോളം പേര്‍ വീട് വൃത്തിയാക്കാനും മറ്റുമായി മടങ്ങി. പല വീടുകളും ചെളിയടിഞ്ഞ് വാസയോഗ്യമല്ല. പശ്ചിമകൊച്ചിയിലും എറണാകുളം നഗരത്തിലും വെള്ളക്കെട്ടിന് ശമനമായി.